Spread the love

 

കൊച്ചി :  അന്തരിച്ച മലയാള മനോരമ പ്രത്യേക ലേഖകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ നടക്കുന്ന സൈബർ അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. മൃഗീയമായി സൈബർ അധിക്ഷേപം നടത്തുന്ന ക്രിമിനലുകൾക്കെതിരെ നടപടി എടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

പത്രവർത്തക യൂണിയനിലെ അഭിനവ വിപ്ലവകാരികൾ നിന്ദ്യമായ സൈബർ അധിക്ഷേപം നടന്നിട്ടും മൗനത്തിൽ ആയിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുന്നതിനാൽ ചില കൂട്ടുകെട്ടുകൾ.അണിയറയിൽ ഒരുങ്ങുന്ന സാഹചര്യത്തിൽ അന്തംകമ്മികളെ വെറുപ്പിക്കേണ്ട എന്ന നിലപാടിന്റെ ഭാഗമായാണ് പ്രതികരണം വൈകിയതെന്നും പരാതിയുണ്ട്. പുറത്ത് പ്രതിഷേധം ശക്തമായതോടെ പരാതി കൊടുക്കാൻ യൂണിയൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു

കത്തിന്റെ പൂർണ്ണരൂപം

ശ്രീ. റവാഡ ചന്ദ്രശേഖർ,

ബഹു. പൊലീസ് മേധാവി,

കേരള പൊലീസ്.

സർ.

കേരളത്തിൽ മാധ്യമ രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മികവ് പുലർത്തിയിരുന്ന മലയാള മനോരമയിലെ ജിജോ ജോൺ പുത്തേഴത്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അകാലത്തിൽ നമ്മെ വിട്ടു പോയിരുന്നു. മാധ്യമലോകവും സാധാരണ ജനങ്ങളും അങ്ങേയറ്റം വേദനയോടെ ഈ സംഭവത്തെ കണ്ടപ്പോൾ ഒരു കുട്ടം സാമൂഹിക ദ്രോഹികൾ അദ്ദേഹത്തിൻറെ ചരമ വാർത്തകൾക്കും അനുശോചന സന്ദേശങ്ങൾക്കും താഴെ വളരെ മൃഗീയമായ കമൻ്റുകൾ രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടു.

 

 

സ്വന്തം ജോലിയുടെ ഭാഗമായി പലതരത്തിലുള്ള കേസുകളിലും അന്വേഷണങ്ങളിലും ഇടപെടേണ്ടിവരുന്ന ഒരു പത്രപ്രവർത്തകനെതിരെ ഒരിക്കലും കാണിക്കാൻ പാടില്ലാത്ത നീചമായ പ്രവൃത്തയാണ് ഇക്കൂട്ടർ ചെയ്തത്. ഒരു കാരണവശാലും ഇത് മാപ്പർഹിക്കുന്നില്ല. ഇത്തരത്തിൽ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയും അദ്ദേഹം പ്രവർത്തിച്ച സ്ഥാപനത്തിനും അദ്ദേഹത്തിൻറെ സഹപ്രവർത്തകർക്കും മാനഹാനി ഉണ്ടാക്കുകയും ചെയ്ത ഇത്തരം ക്രിമിനലുകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

വിശ്വസ്‌തതയോടെ,