Spread the love

തൃശൂർതൃശൂർ∙ നഗരത്തിൽ മദ്യലഹരിയിൽ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു . തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നഗരത്തിലെ റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരോട് പണം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥയ്ക്ക് നേരെ യുവതി ആക്രമണം നടത്തിയത്. എഎസ്ഐ കലയെ കടിച്ചാണ് റഹ്മത്ത് പരിക്കേൽപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.