കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്ന്, ഭര്‍ത്താവിനെ ചോദ്യം ചെയ്യാതെ മധ്യപ്രദേശ് പോലീസ് മടങ്ങിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തി എന്ന് ആരോപണം ഉയര്‍ന്ന കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിയെ കാണാതെ മധ്യപ്രദേശ് പോലീസ് മടങ്ങി. തന്റെ മകളെ തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേരളത്തിലെത്തിയത്. അന്വേഷണത്തില്‍ കേരള പോലീസിന്റെ സഹായവും തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ മധ്യപ്രദേശ് പോലീസിനു മുന്‍പില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ മധ്യപ്രദേശ് പോലീസിനെ അറിയിച്ചുവത്രെ. ഇതോടെയാണ് കൊച്ചിയില്‍ തങ്ങിയ അഞ്ചംഗ പോലീസ് സംഘം മടങ്ങിയത്.
പിതാവിന്റെ ഈ പരാതിയില്‍ ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മൊഴിയെടുക്കാന്‍ മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തുകയും ചെയ്തു. എന്നാല്‍, പല തവണ ആവശ്യപ്പെട്ടിട്ടും ഫര്‍മാനോ പെണ്‍കുട്ടിയോ പോലീസിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ തയാറായില്ല. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുത്ത ശേഷമേ മടങ്ങൂ എന്ന തീരുമാനവുമായി കൊച്ചിയില്‍
തങ്ങിയിരുന്ന അഞ്ചംഗ പൊലീസ് സംഘം, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശിലേക്കു മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് കേരള ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ടെന്ന വിവരം സിറ്റി പോലീസ് കമ്മിഷണര്‍ മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് നടന്ന വിവാഹം ദേശീയ ശ്രദ്ധയാകാര്‍ഷിച്ചിരുന്നു.അതിനു ശേഷമാണ് മകളുടെ ജനനതീയതിയുമായി പിതാവ് പരാതി നല്‍കിയത്. മധ്യപ്രദേശ് പോലീസിലാണ് പരാതി നല്‍കിയത്. ഈ വിവാഹത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

