കൊല്ലം: കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കൊല്ലം എരൂരിൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്.
മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്. റജി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടെന്നും അയൽക്കാർ പറയുന്നു.
രണ്ട് മക്കളും വിവാഹിതരായി പോയ ശേഷം ചാഴിക്കുളം നിരപ്പിലുള്ള വീട്ടിൽ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ മകൾ ഉച്ചയ്ക്ക് വീട്ടിൽ എത്തി നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

