ജിജോയുടെ സൈബര്‍ അധിക്ഷേപത്തില്‍ ആദ്യ അറസ്റ്റ്, പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ നടപടി.
തിരുവനന്തപുരം: തിരുവനന്തപുരം: സൈബര്‍ കൂട്ടം മരണശേഷവും വേട്ടയാടിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. ജിജോയുടെ ആകസ്മിക മരണം നടന്ന് ഒരു മാസം തികയുമ്പോഴാണ് ആദ്യ അറസ്റ്റ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യൂണിയന്‍ സംസ്ഥാന കമ്മറ്റി ഗ്രൂപ്പില്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചത് പ്രസ്‌ക്ലബ് കോട്ടയം ജില്ലാ നേതൃത്വമായിരുന്നു. ഉടന്‍ തന്നെ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അടങ്ങുന്ന യൂണിയന്‍ നേതൃത്വം പരാതി നല്‍കുകയും ചെയ്തു. ഇടത് ഭൂരിപക്ഷമുളള കമ്മറ്റിയില്‍ വളരെ കുറച്ച് പേര്‍മാത്രമാണ് ഈ ആവശ്യത്തെ അന്നു പിന്തുണച്ചത്.

മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണിനെ സൈബര്‍ അധിക്ഷേപം നടത്തിയ
കഴക്കൂട്ടം പള്ളിപ്പുറം കണിയാപുരം വെട്ടുറോഡ് റെയില്‍വേ ഗേറ്റിനു സമീപം എസ്.വി.ഭവനില്‍ അരുണ്‍ ലാലിനെയാണ് (40) വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണു നടപടി.
എസ്വി വൈബ്‌സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തി. അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, കലാപ ആഹ്വാനം എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്ത്രീകളെ അടക്കം സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറസ്റ്റ്.

