Spread the love

സീറോമലബാർസഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു.

 

തിരുവനന്തപുരം: സീറോമലബാർസഭയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പി. ആർ. ഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ തിരുവനന്തപുരത്തെ സഭയുടെ ലയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

 

സഭയും സമുദായവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുൾപ്പെടെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങൾ അടങ്ങിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് കൈമാറി.