സർക്കാർ ആരംഭിച്ച വയോജന വകുപ്പിൽ മുതിർന്ന പൗരന്മാർക്കായി തീർത്ഥാടക, ടൂറിസം പദ്ധതികൾ ആവിഷ്ക്കരിക്കണം: ടൂറിസം പ്രമോഷൻ ആൻഡ് വെൽ ഫയർ സൊസൈറ്റി
പാലാ: സർക്കാർ പുതുതായി ആരംഭിച്ച വയോജന വകുപ്പിൽ മുതിർന്ന പൗരന്മാരുടെ മാനസിക ഉല്ലാസത്തിനായി തീർത്ഥാടക , വിനോദ സഞ്ചാര പദ്ധതികൾ ആരംഭിക്കണമെന്ന് ടൂറിസം പ്രമോഷൻ ആൻഡ് വെൽഫയർ സൊസൈറ്റി വാർഷിക സമ്മേളനം ആവശൃപ്പെട്ടു.ഈ പദ്ധതിയിൽ അഗതി മന്ദരിരങ്ങളിലും വൃദ്ധസദനങ്ങളിലുമുള്ള വയോജനങ്ങളെയും ഉൾപ്പെടുത്തണം.
വയോജനങ്ങളുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മാനസിക ഉല്ലാസത്തിനും ക്ഷേമത്തിനുമായി “നിറവ്” 2024- 25 എന്ന പ്രോജക്റ്റിന്റെ ഭാഗമായി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വേമ്പനാട്ട് കായലിലൂടെ നടത്തിയ പ്രഥമ വയോജന സൗഹൃദ ഉല്ലാസയാത്ര എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. വയോജന ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത NGO കൾ വഴി ഇത്തരം പദ്ധതികൾ നടപ്പാക്കണം.
വയോജന വകുപ്പ് ആരംഭിക്കണമെന്ന് 2024 ൽ സൊസൈറ്റി നൽകിയ നിവേദനത്തിന് യുഡിഎഫ് സർക്കാർ അംഗീകാരം നൽകിയതിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നു.
സൊസൈറ്റി പ്രസിഡൻറ് ജോർജ് തോമസ് ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ച യോഗം രേഖാ ലൂയീസ്
(നോഡൽ ഓഫീസർ
MGNREGS) കോട്ടയം
ഉദ്ഘാടനം ചെയ്തു. വയോജന വകുപ്പിന്റെ പ്രവർത്തന മേഖലയിൽ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും തീർത്ഥാടനത്തിനും ഉതകുന്ന പദ്ധതികളും പകൽ വീടിൻറെ സജീവമായ പ്രവർത്തനങ്ങൾക്കും എൻജിഒകളുടെ സേവനം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സെക്രട്ടറിഅഡ്വ. ബിജു മനയാനി, വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ്, ഡയറക്ടർ, പി എസ് മാത്യു, ജോ. സെക്രട്ടറി ഓമന ഗോപാലൻ, ട്രഷറർ ഉഷ കുമാരി, പിജി, സിന്ധു ജോർജ് എന്നിവർ പ്രസംഗിച്ചു.

