യന്ത്രതകരാര്‍: ചെന്നൈയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി ലാന്റിംഗ് രാത്രി 11.30 ന്
ഇന്‍ഡിഗോ വിമാനം എന്‍ജിന്‍ തകരാറി നെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സാങ്കേതികപ രിശോധനകള്‍ പൂര്‍ത്തിയായ ശേഷം വിമാനം സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍പോര്‍ ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 9.20-ന് പുറപ്പെട്ട 6ഇ 728 വിമാനം 11.30 ന് ചെന്നൈയിലിറങ്ങേണ്ടതായിരു ന്നു. വിമാനത്തി ന്റെ ഒരു പ്രവര്‍ ത്തിക്കുന്നില്ലെന്ന് ലാന്‍ഡിങ്ങി നു മുന്‍പ് പൈലറ്റ് മനസ്സിലാക്കി. അടിയന്തരമായി ഇറങ്ങുന്നതിന് അനുമതി തേടി 11.29-ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് സന്ദേശമയച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള സര്‍വസന്നാഹങ്ങളും ഏര്‍പ്പെടുത്തിയ ശേഷം വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കി. രാത്രി 11.37-ന് വിമാനം സുരക്ഷിതമായി ഇറങ്ങി.

