Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.

അതേസമയം പ്രചാരണ സാമഗ്രികളിൽ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ കമ്മീഷൻ ഉദ്യോഗസ്ഥർ ഇത് മായ്ച്ചുകളയുകയും മറ്റ് സ്ഥലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ‘ഐ.പി.എസ് (റിട്ട)’ എന്ന് ചേർക്കുകയും ചെയ്തു.