കോട്ടയം: തന്റെ ഏക മകളെ ഓർത്ത് ഒരു ജീവിതം മുഴുവൻ ദുഃഖിച്ച ‘അമ്മ. ഒരിക്കൽ മകൾ തന്റെ അടുത്തു വരുമെന്ന് കാത്തിരുന്ന അഖില അശോകന്റെ (ഹാദിയ) അമ്മ പൊന്നമ്മ അന്തരിച്ചു. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറി ഹാദിയായത്.
അതിന് പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിക്കുകയും ഇത് ലവ് ജിഹാദാണെന്ന് ആരോപിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെദുവുകയും ചെയ്തു.
അഖിലയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്.
മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ദേശീയതലത്തിൽ ചർച്ചാവിഷയമാക്കിയ കേസിൽ, ഷെഫിൻ ജഹാനുവേണ്ടി വാദിക്കാൻ മുസ്ലിം സംഘടനകൾ ഒറ്റദിവസം കൊണ്ട് ഒരു കോടി രൂപ വരെ സമാഹരിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
അതേസമയം തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മയും ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞതും ഹാദിയ പ്രശ്നത്തെ കൂടുതല്‍ വിവാദമാക്കിയിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചുവെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്.

