Spread the love

ആലപ്പുഴ: ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചപ്പോൾ വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. ആലപ്പുഴ ജില്ലയിലെ അരൂരിൽ ദേശീയപാതയിലാണ് സംഭവം. കോതമംഗലത്ത് വിദ്യാർത്ഥിയായ യദുകൃഷ്ണനാണ് ദുരനുഭവം ഉണ്ടായത്.

അങ്കമാലിയിലേക്ക് തിരുവനന്തപുരത്തു നിന്ന് പോയ കെഎസ്ആർടിസി സ്വിഫ്റ്റ്റ്റാണ് യദുകൃഷ്ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത്. വിദ്യാർത്ഥി തൃപ്പൂണിത്തുറയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. എന്നാൽ വസ്ത്രത്തിൽ ചെളി പുരണ്ടതിനാൽ കോളേജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെ ആണ് യദുകൃഷ്ണൻ ഒറ്റയാൾ പ്രതിഷേധത്തിന് ഇറങ്ങിയത്. ബസിനെ മറികടന്ന് വഴിയിൽ തടഞ്ഞ വിദ്യാർത്ഥി കൈയ്യിലെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാരോട് സംസാരിച്ചത്.

എന്നാൽ ഇതിനിടെ വിദ്യാർത്ഥി ബസിൻ്റെ നേരെ മുൻവശത്ത് എത്തി. എന്നാൽ, ഡ്രൈവർ ഇത് അവഗണിച്ച് ബസ് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.