Spread the love

കോട്ടയം – നിരവധി വിദേശരാജ്യങ്ങളിൽ മുന്തിയ ശമ്പളത്തിൽ ജോലി തരപ്പെടുത്തി തരും എന്ന് തെറ്റിദ്ധരിപ്പിച്ച് വൻ തുക ആളുകളിൽ നിന്ന് തട്ടിയെടുത്ത് മുങ്ങിയയാളെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിക്ഷേധിച്ച് ആക്ഷൻ കൗൺസിൽ നേത്യത്വത്തിൽ തിങ്കളാഴ്ച ( July  21), ന് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിക്കുന്നു.

 

പാലാ സ്വദേശിയായ രാജേഷ് ഐ.വി എന്നയാളും തൊടുപുഴ കരിങ്കുന്നം സ്വദേശിയായ മനുമോൻ ജോസും ചേർന്നാണ് സംസ്ഥാന വ്യാപകമായിട്ടുള്ള നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുളളത്.മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ എ.ആർ കൺസൾട്ടൻസി എന്ന പേരിൽ ഇവർ നടത്തി വന്ന ഏജൻസി വഴിയാണ് വിദേശത്തേക്ക് പോകാൻ താല്പര്യമുള്ളവരെ വിളിച്ചു വരുത്തിയിരുന്നത്.ഇവരുടെ സ്ഥാപനങ്ങളിലൂടെയും അല്ലാതെ നേരിട്ടും ഇവരെ ഫോണിൽ ബന്ധപ്പെട്ട് വന്ന നൂറ് കണക്കിനാളുകളെയാണ് ഇവർ വ്യാജരേഖകൾ വരെ നല്കി തട്ടിപ്പിന് ഇരയാക്കിയിട്ടുളളത്.ഏകദേശം നാലുകോടി രൂപയോളം ഇവർ തട്ടിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇവരുടെ തട്ടിപ്പിന് ഇരയായ ആളുകൾ പരസ്പരം ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും, ആക്ഷൻ കൗൺസിൽ നേത്യത്വത്തിൽ മുഖ്യമന്ത്രിക്കും, DGP യ്ക്കും, മനുഷ്യവകാശകമ്മീഷനും പരാതി നല്കുകയും ചെയ്തിരുന്നു. തുടർന്ന് സംസ്ഥാന തലത്തിൽ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടത്തുകയും നിരവധി കേസുകൾ രജിസ്ട്രർ ചെയ്തി FIR ഇടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മനുമോൻ ജോസ് മാത്രമാണ് അറസ്റ്റിലായത്. എന്നാൽ ഇയാൾ ഒരു ആഴ്ചമുമ്പ് ജാമ്യം നേടി ജയിൽ മോചിതനാകുകയും ചെയ്തു. മുഖ്യപ്രതി രാജേഷ് ഐ.വി ഇപ്പോഴും ഒളിവിലാണ്.

ഇയാൾ പരമ്പരാഗത തട്ടിപ്പുകാരനാണ്.ഇയാൾക്ക് വൻ രാഷ്ട്രീയ – ഭരണ-ഉദ്യോ ഗസ്ഥ -സ്വാധീനം ഉണ്ട്. ഇയാൾ കണ്ണൂരിൽ നിന്നും പാലായിൽ വന്ന് താമസിക്കുന്ന ആളാണ്.ഇയാൾ ഇതിനുമുമ്പും പല തട്ടിപ്പുകളിൽ പ്രതിയായി പോലീസ് പിടിച്ച് പത്രവാർത്തയും ഒക്കെ നിരവധി വന്നിട്ടുള്ളതുമാണെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട്. പോലീസ് പിടിയിലായാൽ ഇയാൾ ആ കേസിലെ പരാതിക്കാരൻ്റെ പരാതി തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുന്ന രീതിയാണുള്ളത്.അത്തരത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ പാലാ കിടങ്ങൂരിൽ ഉണ്ടായ ഒരു കേസിൽ വന്ന പത്രവാർത്തയാണ് ഇപ്പോൾ കുടുങ്ങിയവർക്ക് ഇയാളെകുറിച്ച് വിവരം ലഭിക്കുവാൻ ഇടയായത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സ്ഥിരം തട്ടിപ്പുകാരനാണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. അതിനെ തുടർന്നാണ് ഈ ആക്,ൻ കൗൺസിൽ രൂപികരിച്ചിട്ടുളളത്.പാലാ പയ്പ്പാറ്റിലുള്ള 10 സെന്റ്റ് ഭൂമിയും, വീടും ഇതോടനുബന്ധിച്ച് കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണ്.എന്നാലും പോലീസ് ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.ഉന്നത രാഷ്ട്രീയ ഭരണഉദ്യോഗസ്ഥ സ്വാധീനം ഇയാൾക്ക് ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. അതാണ് ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്.കണ്ണൂർ സ്വദേശിയായ ഇയാൾ സമാനമായരീതിയിൽ വർഷങ്ങൾക്ക് മുമ്പ് അവിടെ തട്ടിപ്പ് നടത്തിപിടിക്കപ്പെട്ടതിനാലാണ് അവിടെ നിന്നും മുങ്ങി പാലായിൽ വന്ന് താമസിക്കാൻ ആരംഭിച്ചത്.ഇവിടെയും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അറിയുവാൻ കഴിയുന്നു. വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതിയായ രാജേഷ് ഐ.വി യെ ഉടൻ അറസ്റ്റ് ചെയ്യുക.നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക.ഇയാളുടെ പേരിലുളള സ്ഥാവരജംഗമ വസ്തുക്കൾ സർക്കാർ കണ്ടുകെട്ടി പണം നഷ്ടപ്പെട്ടവരുടെ നഷ്ടം തിരികെ നല്കാൻ നടപടി സ്വീകരിക്കുക.

ശക്തമായ നിയമം സമരം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പിനെതിരെ കൊണ്ടുവരിക.തുടങ്ങിയ ആ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിങ്കളാഴ്ച കോട്ടയം കളക്ട്രേറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിട്ടുള്ളത്.ഉപവാസ സാമൂഹ്യപ്രവർത്തകനും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയുമായ സി.എൻ. ബാലൻ ഉദ്ഘാടനം ചെയ്യും.