Spread the love

കോട്ടയം: മുസ്ലീം ലീഗിനും ക്രൈസ്തവര്‍ക്കും എതിരെ വെള്ളാപ്പള്ളി നടേശന്‍.

തന്ത്രപൂര്‍വ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ മുസ്ലീം ലീഗിന്റെ ശ്രമം, ഒരു ക്രിസ്ത്യന്‍ സമുദായം ഇപ്പഴേ അധികാരത്തില്‍ എത്താന്‍ ശ്രമമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ടെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ക്രിസ്ത്യാനിക്കും, മുസ്ലിമിനുമൊക്കെ  ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാന്‍ പറ്റില്ല എന്നാണ് പലരുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമുള്ള പാര്‍ട്ടിയില്‍ ഈഴവ സമുദായ അംഗങ്ങള്‍ വളര്‍ന്ന് വലുതാകണം.

യോഗത്തിന്റെ ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുന്നോടിയായി എസ്എന്‍ഡിപി യോഗത്തിന്റെ കരുത്ത് അറിയിക്കാനുളള സമ്മേളന തുടക്കമായാണ് കോട്ടയം സമ്മേളനത്തെ രാഷ്ട്രീയ ലോകം കാണുന്നത്. ഭരണമുന്നണിക്ക് വീണ്ടും അധികാര വഴി തുറക്കാനുളള വെള്ളാപ്പള്ളിയുടെ കരുനീക്കത്തിന്റെ ഭാഗമായാണ് സംഗമങ്ങള്‍ എന്നും വിലയിരുത്തല്‍ ഉണ്ട്.

അധികാരത്തില്‍ നമുക്ക് പ്രാതിനിധ്യം വേണം. നമ്മുടെ അംഗങ്ങളെ ഓരോ പാര്‍ട്ടിയിലും അധികാരത്തില്‍ എത്തിക്കണം. രാഷ്ട്രീയ ശക്തിയായി സംഘടന മാറണം. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്.
ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്‌സുകള്‍ മാത്രമെ ഇപ്പഴും ഉള്ളൂ. എന്നാല്‍ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്നതാണ് നാട്ടിലെ അവസ്ഥ. സൂംബ ഡാന്‍സിന് എന്താണ് കുഴപ്പമെന്നും, ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സ്‌കൂള്‍ സമയ മാറ്റം കോടതി വിധി പ്രകാരമാണ് നടപ്പാക്കിയത്. ഉടന്‍ സമസ്ത പറഞ്ഞത് ഓണവും ക്രിസ്തുമസ് അവധി വെട്ടി കുറക്കാനാണ് പറഞ്ഞത്. അവര്‍ക്ക് ഒരു അരമണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല. ഇതാണോ മതേതരത്വം- വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറം മാത്രം അല്ല തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തന്ത്ര പൂര്‍വ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ആണ് ലീഗിന്റെ ശ്രമം. ഒന്നായി നിന്ന് ഒരുമിച്ച് മുന്നേറി വലിയ ശക്തിയായി മാറി സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.