ഈസ്റ്റർ വിപണിയിൽ ബീഫ് വില 500 രൂപ! കാരണം ഇറാൻ യുദ്ധം?
വില വർധനവിൽ പ്രതിഷേധം; സംഘർഷം
കോട്ടയം: ഇറാൻ യുദ്ധവും കേരളത്തിലെ ഈസ്റ്ററും തമ്മിൽ ബന്ധമുണ്ടന്ന് നേരം വെളുത്തപ്പോൾ നാട്ടുകാർക്ക് മനസിലായി.പശ്ചിമേഷൃയിലെ സംഘർഷത്തിന്റെ പേരു പറഞ്ഞ് മാടു കച്ചവടക്കാരുടെ വക ജനങ്ങൾക്ക് ഇരുട്ടടി. 400-440 ൽ കിടന്ന പോത്തിറച്ചി വില നേരം ഇരുട്ടിവെളുത്തപ്പോൾ 500 ആയി ഉയർന്നു. ഒറ്റ ദിവസംകൊണ്ട് 100 രൂപയിൽ അധികം കൂട്ടി. പലയിടത്തും പട്ടിക്ക് കൊടുക്കുന്നതു പോലെ കൊഴുപ്പും പശളയും മിക്സ് ചെയ്ത് ഭക്ഷൃ
യോഗൃമല്ലാത്ത ബീഫാണ് നൽകുന്നതെന്ന പരാതിയും വൃാപകമാണ്. പ്രതികരിച്ചാൽ ധിക്കാരം നിറഞ്ഞ മറുപടിയും പരിഹാസവും. വില കൂട്ടിയതറിഞ്ഞതോടെ വാങ്ങാനെത്തിയവർ പ്രതിഷേധിച്ചു. വിവിധയിടങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു. മണർകാട് യൂദാ മീറ്റ് ക്കടക്ക് മുമ്പിൽ സംഘർഷമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസെത്തി സംഘർഷം നിയന്ത്രിച്ചു. ലൈസൻസ് ഇല്ലന്ന് കണ്ടതോടെ കട പഞ്ചായത്ത് സീൽ ചെയ്തു.ഏകപക്ഷൃമായി വില കുത്തനെ കൂട്ടിയതിൽ മീറ്റ് വൃാപാര അസോസിയേഷനിലും ഭിന്നതയായി .
കഴിഞ്ഞ ദിവസംവരെ 400 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇന്ന് രാവിലെ മുതൽ 500 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. വിവിധ സ്ഥലങ്ങളിൽ വിവിധ വിലയാണ് ഈടാക്കുന്നത്. താറാവിന് 400 രൂപയും നാടൻ കോഴിക്ക് 300 രൂപയുമായിരുന്നു വില.പന്നിയറച്ചിക്കും തോന്നുന്ന വിലയാണ് പല കച്ചവടക്കാർക്കും260 മുതൽ 470 വരെയാണ് വില. ഏറ്റുമാനൂരിലാണ് ഏറ്റവും കൂടുതൽ വില. വില നിയന്ത്രണത്തിന് പഞ്ചായത്തിനും മുൻസിപ്പാലിറ്റിക്കും അധികാരമുണ്ടങ്കിലും ആ ചുമതല ഏറ്റെടുക്കാൻ അവർ തയ്യാറല്ലാത്തതാണ് കച്ചവടക്കാർക്ക് തോന്നും പടി വില ഈടാകാൻ സൗകരൃം ലഭിക്കുന്നത്.

