സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
വിശുദ്ധവാരാചരണത്തിന് സമാപനം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ ലോകത്തിന് പകരുന്നത്. ശനിയാഴ്ച്ച അര്‍ധരാത്രിയില്‍ പ്രത്യേക ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. കുരിശുമരണത്തിനു ശേഷം യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ് ലോകത്തിന് അനുഗ്രഹം നല്കിയ സംഭവം അനുസ്മരിച്ചാണ് ഈസ്റ്റര്‍.
സൂര്യന്യൂസ് ലൈവ് ന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

