ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്കു പങ്കുണ്ടെന്ന കരുതുന്നില്ലെന്ന് എംഎ ബേബി. എന്നാല്‍ പ്രതികളുടെ സന്ദര്‍ശനം സംശയാസ്പദം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്കു പങ്കുണ്ടെന്നു താന്‍ കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. എന്നാല്‍ കേസിലെ രണ്ടു പ്രതികള്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സോണിയയെ പോയി കണ്ടത് സംശയാസ്പദമാണ്. ഇത് വിശദീകരിക്കപ്പടേണ്ട ഒന്നാണ്.
സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറിനെ പാര്‍ട്ടി ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തി. പത്മകുമാറിന്റെ വിശദീകരണം കേള്‍ക്കേണ്ടതു സ്വാഭാവിക നീതിയാണ്. ഉത്തരവാദിത്തമുണ്ടെന്നു കണ്ടാല്‍ ചെവിക്കു തൂക്കിയെടുത്ത് പുറത്തുകളയാന്‍ മടിയില്ല. ആര്‍ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിക്കാനുള്ള അവകാശം വ്യക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്യുന്നവരെ കണ്ടെത്താനും തരംതിരിക്കാനും കഴിയില്ല. – എസ്ഡിപിഐ വോട്ട് വിവാദത്തെ പരാമര്‍ശിച്ചു ബേബി കോട്ടയത്ത് പറഞ്ഞു.

