പാലാ ബിഷപ്പിന് ഷോൺ ജോർജിന്റെ മറുപടി. പിന്നാലെ ബിഷപ്പിനും വൈദികർക്കുമെതിരെസൈബർ ആക്രമണ
കോട്ടയം: തനിക്കും പിതാവ് പി.സി. ജോർജിനും എതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിയുമായിയായിട്ടാണ് ഷോണിന്റെ പരോക്ഷ വിമർശനം. ബിഷപ്പ് പ്രസംഗിച്ച കുറവിലങ്ങാട് പള്ളിയിൽ വെച്ച് മുമ്പ് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോൾ ആകെ പിന്തുണച്ച ബിജെപിയും ആർഎസ്എസും പിസി ജോർജും മാത്രമായിരുന്നുവെന്ന് ഓർക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു.
‘നാർകോട്ടിക് ജിഹാദ് പ്രസംഗം നടത്തിയ പിതാവിനെതിരെ ആക്രോശിക്കുകയും രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ഒക്കെ ചെയ്തപ്പോൾ ഇവിടുത്തെ ഇടതുപക്ഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇടപെട്ടില്ല. ഇടതുപക്ഷമാണ് പിതാവിനെതിരെ എട്ട് കേസുകൾ എടുത്തത്. പിതാവിനെ തുറങ്കിൽ അടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇനി ഒരിക്കലും ഈ രണ്ടു മുന്നണിയിൽ നിന്നും ക്രൈസ്തവരായ ആളുകൾക്ക് നീതി കിട്ടില്ല എന്നുള്ള ചിന്ത എൻറെ മനസ്സിലൊക്കെ ഉടലെടുത്തത്. പിതാവിനെതിരെ നടന്ന അക്രമത്തിന്റെ ഫലമായി തന്നെയാണ് ഞാൻ ബിജെപി നിലപാട് സ്വീകരിച്ചത്. പിതാവിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയും അതിന് പിന്തുണ നൽകിയത് ആർഎസ്എസും ആയിരുന്നു. പിന്നെ പിസി ജോർജും ഉണ്ടായിരുന്നു’ -ഷോൺ ജോർജ് പറഞ്ഞു.
എന്നാൽ തീവ്ര മുസ്ലീം സംഘടനകൾ പാലാ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാർച്ചിനെതിരെ ആദൃം രംഗത്ത് വന്നത് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരായിരുന്നു. ഇവർ എത്തികഴിഞ്ഞതിന് ശേഷമാണ് പിസി ജോർജ് എത്തിയത്. അന്നത്തെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഈ കാരൃങ്ങൾ നിരവധി അവസരങ്ങളിൽ വൃക്തമാക്കിയതാണ്. എന്നാൽ ഈ കാരൃം മറച്ച് പിടിച്ചാണ് പിസിയും ഷോണും തങ്ങളാണ് പാലാ ബിഷപ്പിന് സംരക്ഷണമൊരുക്കിയതെന്ന പ്രചരണം നടത്തുന്നത്.ഇതിൽ ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടന്നാണ് റിപ്പോർട്ടുകൾ.
പൂഞ്ഞാർ മന്ധലത്തിലെ പരാജയത്തിന് ശേഷം ഒറ്റപ്പെട്ട പിസി ജോർജ് ബിജെപിയിൽ കയറുക എന്ന ലക്ഷൃവുമായി കടുത്ത മുസ്ലീം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിനിടയിലാണ് വീണുകിട്ട അവസരമായി പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തന്ത്രപൂർവം ഉപയോഗിച്ചത്. അല്ലാതെ പിസി യോ ഷോണോ അന്ന് ബിജെപിയിൽ എത്തിയിട്ടുമില്ല. എന്നാൽ ഈ കാരൃം പറഞ്ഞ് ബിഷപ്പ് കല്ലറങ്ങാടിന്റെ സംരക്ഷണ പദവിയിലായിരുന്നു ജോർജും മകൻ ഷോണും അരമനകൾ കയറി ഇറങ്ങി വിലസിയിരുന്നതും പാലായിൽ തന്നെ മത്സരിക്കാനെത്തിയതും. എന്നാൽ എഫ്സിആർഐ ബിൽ ബിജെപി സർക്കാർ കൊണ്ടുവന്നതോടെ എല്ലാം തകിടം മറിഞ്ഞു.ബിജെപിയുംസഭയുമായി ഇടയാൻ കാരണമായി. ഇതാണ് ബിഷപ്പുമാർക്കെതിരെ ജോർജും മകനും മോശം പദപ്രയോഗങ്ങളുമായി തിരിയാൻ ഇടയായത്.
എന്നാൽ ഭീഷണി ഇങ്ങോട്ടു വേണ്ട എന്ന ബിഷപ്പ് കല്ലറങ്ങാടിന്റെ ശക്തമായ തിരിച്ചടിയെതുടർന്ന് പേപിടിച്ച നായ്ക്കളെപ്പോലെ അഡ്രസ് ഇല്ലാത്തവരുടെ വ്യാജവാർത്താ വിളയാട്ടത്തിൽ സോഷ്യൽ മീഡിയ നിറയുന്നു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാലാ രൂപത.
എഫ് സി ആർ എ ഭേദഗതി ബില്ലിനെതിരെ പിതാവ് നിലകൊള്ളുകയും, ദീപിക പത്രത്തിനെതിരെ ഷോൺ ജോർജ്ജും പിസി ജോർജും അങ്ങേയറ്റം പൊട്ടിത്തെറിക്കുന്ന രീതിയിൽ സംസാരിച്ചതിനെയും മെത്രാന്മാരെ അവഹേളിക്കുന്ന രീതിയിൽ പിസി ജോർജ് സംസാരിച്ചതിനെതിരെയും ഇക്കഴിഞ്ഞ ദിവസം മാർ കല്ലറങ്ങാട്ട് അതിരൂക്ഷ ഭാഷയിൽ വിമർശിച്ചതിനെയും തുടർന്നാണ് സൈബർ കൂട്ടങ്ങൾ നട്ടെല്ലില്ലാതെ വ്യാജ ഐഡികളിൽ നിന്നും കള്ളത്തരത്തിന്റെ വെട്ടുകിളികളെ അഴിച്ചുവിട്ടത്. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്മാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സ്വരം മാർ കല്ലറങ്ങാട്ടിൻ്റെതാണ് എന്നതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ പ്രതികരണം ബിജെപിക്ക് വൻ തിരിച്ചടിയായിരുന്നു.ഇതിന് പിന്നിൽ ബിജെപി ഹാൻഡിലുകൾ ആണോ അതോ ബിജെപിയുമായി ഉണ്ടായിരിക്കുന്ന അസ്വാരസ്യം മുതലെടുക്കാനുള്ള മറ്റേതെങ്കിലും വിഭാഗങ്ങളുടെ തന്ത്രമാണോ എന്ന് അറിയാനായിട്ടില്ല. എന്നാൽ ബിജെപി ഹാൻഡിലുകളിൽ തുടർച്ചയായി വൈദികരെയും പൗരോഹിത്യത്തെയും സഭയെയും തട്ടിപ്പുകാരാക്കി അവഹേളിക്കുന്ന രീതിയിലുള്ള നിരന്തര കുപ്രചരണങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ടിപി സെൻകുമാറും കെഎസ് രാധാകൃഷ്ണനും വരെ ബിജെപിയുടെ ക്രൈസ്തവ പ്രീണനത്തിനെതിരെ സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.വിദേശത്തു നിന്നും വരെ ഫേക്ക് ഫേസ് ബുക്ക് അക്കൗണ്ടിലുടെ വരെയാണ് സൈബർ ആക്രമണം. ഈ അക്കൗണ്ടുകൾ പലതും പിസിക്കും ഷോണിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നതുമാണ്. തങ്ങൾ ആഗ്രഹിച്ച പിന്തുണ കിട്ടാതെ വന്നപ്പോൾ തുറന്നു വിട്ടിരിക്കുന്ന ആക്രമണമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സീറോ മലബാർ സഭയും പാലാ രൂപതയും സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും മാർ കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 വർഷങ്ങളായി നിരവധി ആക്രമണങ്ങൾ ഏറ്റു വളർന്നുവന്ന സഭയാണിതെന്ന് മറന്നുകൊണ്ടാണ് ഈ നെറികട്ട ആക്രമണമെന്ന് പറയാതെ വയ്യ. ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന കേരളത്തിലെ ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ കുത്തിതിരിപ്പ് ഉണ്ടാക്കും വിധമാണ് ബിഷപ്പിനെതിരെയും കത്തോലിക്കാ സഭക്കെതിരെയും സൈബർ ആക്രമണം നടക്കുന്നത്.

