കൊല്ലം: വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രഥമാധ്യാപികയെ ബലിയാടാക്കാനുളള നീക്കം ചര്‍ച്ചയായി. സമീപകാലത്ത് കെട്ടിടം ഇടിഞ്ഞു വീട്ടമ്മ മരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നടപടികളുമായി ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം. സ്‌കൂളിനു മുകളിലെ കെഎസ്ഇബി ലൈനില്‍ നിന്നും വിദ്യാര്‍ഥി മരിച്ചപ്പോള്‍ അധ്യാപികയെ സസ്‌പെന്റു ചെയ്ത നടപടി എന്തുകൊണ്ട് കോട്ടയത്ത് ചെയ്തില്ലെന്നാണ് ചോദ്യം. ഇവിടെ പഴക്കമുളള കെട്ടിടം പൊളിച്ചുമാറ്റാത്ത പൊതുമരാമത്ത് വകുപ്പിനെയോ അത് ശ്രദ്ധയില്‍കൊണ്ടുവരേണ്ട മെഡിക്കല്‍ കോളജ് അധികൃതരെയോ തൊട്ടില്ല. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ തലത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍നടപടികള്‍ എങ്ങും എത്തിയതുമില്ല.
തേവലക്കര ബോയ്സ് ഹൈസ്‌കൂളി ലെ മിഥുന്റെ മരണത്തില്‍ അധികൃതരുടെ അനാസ്ഥ വ്യക്തമായിട്ടും മുഖം രക്ഷിക്കാന്‍ പ്രഥമാധ്യാപികയെമാത്രം ബലിയാടാക്കി. പ്രഥമാധ്യാപിക എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പ്രധാനികളെയൊന്നും തൊട്ടിട്ടില്ലെന്നാണ് പരാതി. ഇതു ചൂണ്ടികാട്ടി മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നുത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലു ള്ള സ്‌കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ പ്പറ്റി ഒന്നും പറയുന്നില്ല. ഉത്തരവാദികള്‍ക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റര്‍മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല. ഓരോവര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും 13-കാരന്‍ മരിക്കുന്നതു വരെ കണ്ണടച്ചു. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റര്‍ ഉയരത്തില്‍ വൈ്യുതലൈന്‍ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ച യാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുക യുംചെയ്തു. പക്ഷേ, പാപഭാരമെല്ലാം പ്രഥമാധ്യാപികയുടെ ചുമലില്‍വച്ച് കൈയൊഴിയുകയാണ് അധികൃതര്‍.

