Spread the love

കാസർകോട്∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക മുറിയിൽ ആണ് ആദൂർ സ്വദേശിയായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

അതേസമയം കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പിതാവ് ഗംഗാധരന്റെ ആരോപണം. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും കുടുംബം പറഞ്ഞു.

അതേസമയം വീട്ടിൽ എപ്പോഴും സമാധാനമാണ്. വീട്ടിൽ അങ്ങനെയൊരു പ്രശ്‌നമേയില്ല. ആൺസുഹൃത്തുമായി പ്രശ്‌നമുണ്ടോ എന്നറിയില്ല. ഒരുകൊല്ലമായിട്ട് മകൾ വിവാഹമോചിതയാണ്. നാലുവയസ്സുള്ള കുഞ്ഞുണ്ട്. അവൾ സന്തോഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ല”, പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ചിന്നു പാപ്പു പറഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ജനുവരി 25-നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും അന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും കുടുംബം പറഞ്ഞു.

സംഭവത്തിൽ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.കുറച്ചുനാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് ചിന്നു പാപ്പു. കാസർകോട് ഭാഷയിലാണ് ചിന്നു വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. അവയിൽ ഭൂരിഭാഗവും പാചക, യാത്രാ വീഡിയോകളായിരുന്നു. വിവാഹമോചന കേസ് നടന്നിരുന്നതായി റിപ്പോർട്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വിദ്യാനഗർ പോലീസ് പറഞ്ഞു.