ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്ന ഗബ്രി ജോസിന് വാഹനാപകടത്തിൽ പരിക്ക്. താരം കഴിഞ്ഞ രണ്ട് ആഴ്ചയായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല. അതിനാൽ തന്നെ നിരവധി ചോദ്യങ്ങളും ഫോളോവേഴ്സിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഗബ്രിയുടെ നിശബ്ദതയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സുഹൃത്തും ബിഗ് ബോസിൽ സഹമത്സരാർത്ഥിയുമായിരുന്ന ജാസ്മിൻ ജാഫർ.
ജനുവരി 26നാണ് അപകടം ഉണ്ടായതെന്നും ഇപ്പോൾ താരം ചികിത്സയിലാണെന്നും ജാസ്മിൻ പറയുന്നു.
ജനുവരി 26 ന് ഗബ്രിക്ക് ഒരു അപകടത്തിൽ പരിക്കേറ്റു. ഇപ്പോൾ അവൻ സുഖം പ്രാപിച്ചുവരികയാണ്. വേഗത്തിൽ സുഖം പ്രാപിക്കാനും ശക്തി പ്രാപിക്കാനും നിങ്ങളുടെ പ്രാർത്ഥനയിൽ അവനേയും ഉൾപ്പെടുത്തുക.എല്ലാ സ്നേഹത്തിനും കരുതലിനും വളരെ നന്ദി എന്നാണ് ജാസ്മിൻ കുറിച്ചത്.

