കോട്ടയം :വാഗമണ്ണില്‍ കാര്‍ അപകടം. നാലുവയസുകാരന് മരിച്ചു. തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിയായ അയന്ഷാന്ത് ( നാല്) ആണ്് മരിച്ചത്. ചാർജിംഗ് സ്റ്റേഷനിൽ കാര്‍ നിര്‍ത്തിയിട്ട് ബാറ്ററി ചാര്‍ജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാര്‍ വന്നിടിച്ചു പരിക്കേല്‍ക്കുകയായിരുന്നു. കുട്ടി അപ്പോൾ അമ്മയുടെ മടിയിൽ ഉറങ്ങുകയായിരുന്നു

തിരുവനന്തപുരം നേമം ശാസ്താലൈൻ ശാന്തിവിള നാഗമ്മൽ വീട്ടിൽ ശബരീനാഥിന്റെ മകൻ എസ്.അയാൻഷ്നാഥ് ആണു മരിച്ചത്. അമ്മ ആര്യ മോഹനെ (30) ഗുരുതര പരുക്കുകളോടെ പാലാ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ട – വാഗമൺ റോഡിലെ വഴിക്കടവ് ജംക്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വ്യോമസേനാ ഉദ്യോഗസ്ഥനായ ഭർത്താവ് ശബരീനാഥിനൊപ്പം പാലായിലെ വീട്ടിൽനിന്നു വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ചാർജ് ചെയ്യാനായി സ്റ്റേഷനിൽ നിർത്തിയപ്പോൾ കാറിനു പുറത്തിറങ്ങിയ ആര്യ, സ്റ്റേഷന്റെ ഒഴിഞ്ഞ ഭാഗത്തിട്ടിരുന്ന കസേരയിൽ ഇരുന്നു.
ഈ സമയം സ്റ്റേഷനിലേക്കു കയറിവന്ന മറ്റൊരു കാർ നിയന്ത്രണംവിട്ട് ഇവരുടെ മേലെ ഇടിച്ചുകയറുകയായിരുന്നു. എറണാകുളം സ്വദേശികളായ അഭിഭാഷകരായിരുന്നു കാറിൽ. ആര്യയെയും അയാൻഷ്നാഥിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
പാലാ ഗവ. പോളിടെക്നിക്കിൽ അധ്യാപികയാണ് ആര്യ മോഹൻ. ഭർത്താവ് ശബരീനാഥ് കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ കേസെടുത്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

