Spread the love

കോട്ടയം : പോലീസ് സ്‌റ്റേഷനില്‍ കുഞ്ഞുങ്ങളുമായി എത്തിയ യുവതിയുടെ കരണത്തടിച്ചപോലീസ് ഇന്‍സ്‌പെക്ടര്‍ മിന്നല്‍ പ്രതാപചന്ദ്രന്റെ മര്‍ദന കഥകള്‍ ഒന്നൊന്നായി പുറത്തുവരുകയാണ്.

കസ്റ്റഡിയിലെടുക്കുന്നവരെ അത്യന്ത്യം മോശമായി പെരുമാറുകയും അടിയ്ക്കുകയും പിന്നെ കള്ളക്കേസ് ചുമത്തലുമാണ് ഇഷ്ടന്റെ പ്രധാന വിനോദം. ഗര്‍ഭിണിയുടെ കരണത്തടിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.പ്രതാപചന്ദ്രനെതിരെ അതിക്രമം സംബന്ധിച്ച് മുന്‍പും പരാതികള്‍ ലഭിച്ചതാണ്. പക്ഷേ പോലീസിലെ അന്വേഷണത്തില്‍ എല്ലാ തേഞ്ഞുമാഞ്ഞു.

എറണാകുളം നോര്‍ത്തും അരൂരും മാത്രമല്ല, തിരുവനന്തപുരത്ത് തുമ്പ, ആറ്റിങ്ങല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം പ്രതാപന്റെ മര്‍ദനത്തെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.പോലീസിനുള്ളില്‍ ‘മിന്നല്‍ പ്രതാപന്‍’ എന്നതാണ് പേര്. മിന്നല്‍ എന്നാല്‍ അടിവീരന്‍ എന്നതിന്റെ മറുപേര് മാത്രം.പ്രതാപചന്ദ്രന്റെ മര്‍ദനത്തിനും അസഭ്യവര്‍ഷത്തിനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിയമവിദ്യാര്‍ഥിനി, സിനിമ പ്രവര്‍ത്തകര്‍, ബസ് ജീവനക്കാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു. അതിനിടെ എറണാകുളത്ത് മിന്നലിന്റെ കരണത്തടിയ്ക്കും നെഞ്ചത്ത് തള്ളിയതുമായ പരാതിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്.

നോര്‍ത്ത് സ്റ്റേഷന്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.പ്രതാപചന്ദ്രനെതിരെയുള്ള പരാതികളും കേസും പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ത്ത് സ്റ്റേഷനില്‍ മര്‍ദനത്തിന് ഇരയായ ദമ്പതികള്‍. പൊലീസിനെതിരെ നല്‍കിയതും പൊലീസ് റജിസ്റ്റര്‍ ചെയ്തതുമായ കേസുകളുടെ വാദത്തിനായി ഇന്നലെ എറണാകുളം എസിജെഎം കോടതിയില്‍ എത്തിയപ്പോഴാണു ചിലര്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചതെന്നു ബെന്‍ജോ ബേബിയും എന്‍.ജെ.ഷൈമോളും പറഞ്ഞു. ഗര്‍ഭിണിയായിരിക്കെ ഷൈമോളെ സ്റ്റേഷനില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതോടെ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.കെ.ജി.പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷന്‍ കൊണ്ടു മാത്രം ഞങ്ങള്‍ക്കു നീതി ലഭിക്കില്ല. സസ്‌പെന്‍ഷന്‍ വകുപ്പുതല നടപടി മാത്രമാണ്. നിയമനടപടിയാണു വേണ്ടത്. ഇത്തരം ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരല്ല എന്ന നിലപാടിലാണ് ദമ്പതികള്‍

കോട്ടയത്ത് ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ ഇതു പോലെ ദമ്പതികള്‍ നിയമപോരാട്ടത്തിലാണ്. ക്രൂര മര്‍ദനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടും പോലീസ് നടപടിയെടുത്തില്ല. പിന്നിടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കാപ്പ അടക്കമുളള കേസുകളില്‍പെടുത്തുകയായിരുന്നു ഏറ്റുമാനൂരിലെ അടിവീരന്‍. വൈക്കത്ത് വിവാഹ ആല്‍ബം ചെയ്ത ആള്‍ ബാക്കിപണം ചോദിച്ചതിന് സ്‌റ്റേഷനില്‍ വിളിച്ചു മര്‍ദിച്ച കേസിലെ മിന്നല്‍ വീരനും അതേ പോലെ തുടരുകയാണ്