Spread the love

അനുമോളേ അറിയാത്തവരായി ഇന്ന് ആരുംതന്നെ ഉണ്ടാവില്ല . അനുവിനെ ആളുകൾ കൂടുതലായും അറിഞ്ഞു തുടങ്ങിയത് ബി​ഗ് ബോസ് എന്ന ഷോയിലൂടെയാണ്. ഏറെ നാടകീയതകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍7-ലെ ടൈറ്റിൽ വിന്നറെ മോഹൻലാൽ പ്രഖ്യാപിച്ചത് . ഇപ്പോൾ അനുമോളുടെ കല്യാണം ഉടനെ ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഷിയാസ് കരീം.

അനുമോളുടെ കല്യാണം ഉടനെ തന്നെ ഉണ്ടാകുമെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ”കല്യാണം ഉടനെ ഉണ്ടാകും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കേൾക്കുന്നതല്ലേ. എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം.

ഞാൻ അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്? പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലത്. അയാൾ കാണാൻ വളരെ ഭംഗിയുള്ളൊരു മനുഷ്യനാണ്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും. ജോലി ചെയ്യുന്ന ഒരു മനുഷ്യനാണ്”, ഇതായിരുന്നു ഷിയാസിന്റെ പ്രതികരണം.

അതേസമയം ഈ വിഷയത്തിൽ അനുമോൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.