സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് മുഖ്യമന്ത്രി വി ഡി സതീശൻ , അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും നടൻ മോഹൻലാൽ. മനസിൽ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി സതീശനുള്ളത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട് നാട് അദ്ദേഹത്തെ സി.എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. പറവൂരിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.സലിംകുമാർ, ശ്രീകുമാരൻ തമ്പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേരത്തെ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സൂപ്പർതാരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു.

