കണ്ണൂർ : പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. ഹെൽത്ത് വെൽനസ് സ്ഥാപനത്തിന്റെ ഉടമ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
കടുത്ത മാനസിക സംഘർഷത്തിലായിരുന്ന യുവതി കൗൺസലിങ്ങിനിടെയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി ശരത് നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂരിൽ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിലും ശരത് നമ്പ്യാർ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

