Spread the love

മുംബൈ : വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്ക് അപ്രതീക്ഷിതമായി പാമ്പ് വീണത് പരിഭ്രാന്തി പരത്തി. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലുള്ള അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. കൈക്കുഞ്ഞുമായി നിൽക്കുന്നതിനിടെയാണ് യുവാവിന്റെ ദേഹത്തേക്ക് പാമ്പ് വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വെള്ളച്ചാട്ടത്തിന് സമീപം യുവാവ് കുഞ്ഞിനെയും കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു. കുടുംബാംഗങ്ങൾ സമീപത്തെ പാറയിൽ ഇരുന്ന് വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെയാണ് പാറയുടെ മുകളിൽനിന്ന് പാമ്പ് താഴേക്ക് പതിച്ചത്. നേരെ യുവാവിന്റെ തോളിലേക്കായിരുന്നു പാമ്പ് വീണത്.

https://x.com/DigiPrimeNews/status/2099460817397887089?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2099460817397887089%7Ctwgr%5E%7Ctwcon%5Es1_c10&ref_url=

അപ്രതീക്ഷിതമായ സംഭവത്തിൽ യുവാവ് ഞെട്ടിയെങ്കിലും പാമ്പ് അധികനേരം ദേഹത്ത് നിന്നില്ല. യുവാവിന്റെ ശരീരത്തിൽനിന്ന് താഴേക്ക് വഴുതിയ പാമ്പ് പാറകൾക്കിടയിലൂടെ ഇഴഞ്ഞ് മാറിപ്പോയി.

പാമ്പിനെ കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഭയന്ന് നിലവിളിക്കുകയും സ്ഥലത്തുനിന്ന് മാറുകയും ചെയ്തു. കുഞ്ഞുമായി നിൽക്കുന്ന യുവാവും പരിഭ്രാന്തനായി അവിടെ തന്നെ നിൽക്കുന്നതും വിഡിയോയിൽ കാണാം.

‘ഓടിക്കോ, ഇത് വലിയ പാമ്പാണ്, മൂർഖനാണ്’ എന്ന് ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ യുവാവിന്റെ ദേഹത്തേക്ക് വീണത് ഏത് ഇനം പാമ്പാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.