Spread the love

ഡോ. ടിജി തോമസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്. ഡോ. ജയകുമാര്‍ സ്ഥാനമൊഴിഞ്ഞു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടായി ഡോ. ടിജി തോമസ് ജേക്കബ് നെ നിയമിച്ചു.. അസ്ഥിരോഗ വിഭാഗം മേധാവിയാണ്. ഡപ്യൂട്ടി സൂപ്രണ്ടുമാരായി യൂറോളജി വിഭാഗം പ്രഫസര്‍ ഡോ. ഫ്രെഡറിക് പോള്‍, ഇഎന്‍ടി വിഭാഗം പ്രഫസര്‍ ഡോ. എം.സദറുദീന്‍ അഹമ്മദ് എന്നിവരെയും ആര്‍എംഒയായി ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. സാം ക്രിസ്റ്റി മാമ്മനെയും നിയമിച്ചു..

നിലവിലുളള സുപ്രണ്ട് ഡോ. ടികെ ജയകുമാര്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു. ഇടതു ജനാധിപത്യ മുന്നണി ഭരണത്തിലെത്തിയതോടെയാണ് കാര്‍ഡിയോളജി വിഭാഗം മേധാവിയായിരുന്ന ജയകുമാര്‍ സൂപ്രണ്ടായത്. മെഡിക്കല്‍ കോളജിലെ കെട്ടിട തകര്‍ച്ച ഉള്‍പ്പടെയുളള സംഭവങ്ങള്‍ ആശുപത്രിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് പുതിയ നിയമനമെന്നു കരുതുന്നു.

സംസ്ഥാന തലത്തില്‍ തന്നെ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്‍. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോ. ഹരീഷ് ചന്ദ്രനെയാമ് സൂപ്രണ്ടായി നിയമിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോ. ലക്ഷ്മിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോ. ശ്രീജയനെയും സൂപ്രണ്ടായി നിയമിച്ചു. ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഡോ. ടിജി തോമസ് 2011 മുതല്‍ 2016 വരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടായിരുന്നു