Spread the love

നീണ്ട നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. ലളിതമായ ചടങ്ങിനൊപ്പം രാജകീയ പ്രൗഢിയും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിവാഹം.അഹാന കൃഷ്ണയും നിമിഷ് രവിയും (Image:Instagram/ahaana_krishna)

താജ് കോവളത്താണ് വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും അഹാന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വൈകിട്ട് ആറര മുതൽ ട്രിവാൻഡ്രം ക്ലബിലെ സുബ്രഹ്മണ്യം ഹാളിലാണ് വിവാഹ സൽക്കാരം.

നിമിഷിനെ ജീവിതപങ്കാളിയായി ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ച് അഹാന ഹൃദയസ്പർശിയായ കുറിപ്പും പോസ്റ്റ് ചെയ്തു.ahaana-krishna

‘എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ, ഒടുവിൽ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം… ജീവിതകാലം മുഴുവൻ, അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം’- അഹാന പോസ്റ്റിൽ കുറിച്ചു. ഈ പോസ്റ്റിന് ‘ഭാര്യ’ എന്ന കമന്റും നിമിഷ് പങ്കുവച്ചിട്ടുണ്ട്.