വിപുലീകൃത സംസ്ഥാന കമ്മറ്റി റാലിയോടെ സമാപിച്ചു. പുന:സംഘടന, കൂടുതല്‍ കരുത്താര്‍ജിക്കാന്‍ നടപടി
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ തിരുത്തല്‍ നടപടിയുമായി സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വന്‍ അഴിച്ചുപണി നടത്തി പുനസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ പി ജയരാജന്, വി ശിവന്‍കുട്ടി, എംബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയാണ് പുനസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി.
കൂടുതല്‍ ജനകീയ മുഖങ്ങളെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിനൊപ്പം സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചു. സമിതിയില്‍ ഒമ്പത് പുതിയ അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഒഎസ് അംബിക, എം വിജിന്, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ് എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാര്‍ട്ടി ശാസന നല്‍കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് തോമസ് ഐസക്കിനെ സെക്രട്ടറയേറ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
സിപിഎമ്മിന്ു കൂടുതല്‍ കരുത്തേകാന്‍ നടപടി
സംഘടനാപരമായും രാഷ്ട്രീയപരമായും കൂടുതല്‍ കരുത്തുനേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. എല്ലാ വര്ഗീയശക്തികള്ക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചു വന്‍ റാലി കോഴിക്കോട് നടന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഉള്‍പ്പടെയുളള നേതൃനിര പങ്കെടുത്തു.

