സിബിഎസ്ഇ സ്പോര്‍ട്സിന് പോയി ഗുരുതര പരിക്കേറ്റ പ്ലസ് ടൂ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
മഹാരാഷ്ട്രയിലെ ചന്ദ്രപുരിയില് നടന്ന സി.ബി.എസ്.ഇ സൗത്ത് സോണ്‍ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫായിസ് അബ്ദുള്‍ ജലാലിന്റെ (18) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി
. കൈകാലുകള്‍ പതിയെ ചലിപ്പിക്കാനാകുന്നുണ്ട്. മൂന്ന് ദിവസത്തിനകം വെന്റിലേറ്റര്‍ നീക്കാന്‍ കഴിഞ്ഞേക്കുമെന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐ.സി.യുവില്‍ നിന്ന് മാറ്റിയ ശേഷം ഫിസിയോതെറാപ്പി ചികിത്സ തുടരും. ഞായറാഴ്ച വൈകിട്ടാണ് ഫായിസിനെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരത്തിനിടെ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ പ്രഹരത്തില്‍ തലച്ചോറിന് ആഘാതമേല്‍ക്കുകയും രക്തം കട്ടപിടിക്കുകയുമായിരുന്നു.

