Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപ്പിടിത്തം എന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം.

രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.