Spread the love

ഹൂസ്‌റ്റൺ: പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ രാജാവായി താൻ എന്നും ഉണ്ടാകുമെന്നു തെളിയിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകൾ ഇല്ലാത്ത തിരിച്ചു വരവ്. ഹൂസ്റ്റണിൽ പോർച്ചുഗൽ തേരോട്ടത്തിൽ മതിമറന്ന് ഇരമ്പിയാർത്ത ഹൂസ്റ്റണിൽ ഒറ്റപ്പേര് മാത്രമാന് മുഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ.തന്റെ വിമർശകരോട് ആ ഏഴാം നമ്പറുകാരൻ ചോദിക്കുന്നു ഞാൻ തിരിച്ചുവരില്ലെന്ന് കരുതിയോ?

കോംഗോയ്‌ക്കെതിരേ കണ്ട പോർച്ചുഗലിനെയും റൊണാൾഡോയേയും ആയിരുന്നില്ല ഉസ്‌ബെക്കിസ്താനെതിരേ മൈതാനത്ത് കാണാനായത്.
ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ​ഗോൾ നേടിയതോടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലേക്ക് നടന്നു കയറി. പങ്കെടുത്ത ആറു ലോകകപ്പിലും ​ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഇതോടെ പോർച്ചുഗൽ നായകൻ സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിലെ നിരാശകൾക്ക് മിനിറ്റുകളുടെ ദൈർഘ്യം മാത്രമേ ഉണ്ടായുള്ളൂ. നിർണായക മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ക്രിസ്‌റ്റ്യാനോ പന്ത് വലയിലെത്തിച്ചു.

കോംഗോയോട് രണ്ട് അവസരങ്ങൾ താരം ഗോൾമുഖത്തുനിന്ന്‌ പാഴാക്കുകയായിരുന്നു. പോർച്ചുഗൽ 783 പാസുകൾ പൂർത്തിയാക്കിയപ്പോൾ റൊണാൾഡോയ്‌ക്ക്‌ പന്ത്‌ തൊടാനായത്‌ 25 തവണ മാത്രം. മൂന്ന്‌ ഷോട്ടുകൾ പായിച്ചതിൽ ലക്ഷ്യത്തിലേക്കൊന്നുമില്ല. എന്നാൽ മറ്റൊരു ക്രിസ്‌റ്റ്യാനോയാണ് ഉസ്‌ബെക്കിസ്ഥാനെതിരെ കളത്തിൽ കണ്ടത്.