Spread the love

ബെംഗളൂരു എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വര്‍ഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് പോയത്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറ‍ഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വഴി ടൂറിസ്റ്റ് വിസയിലാണ് ഇവർ പോയത്.

ബെംഗളൂരുവില്‍ നിന്നും മുങ്ങിയ ദമ്പതികള്‍ കേരളത്തിലേക്കാണ് ആദ്യം എത്തിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇവിടെ നിന്നും ഇവര്‍ കെനിയയിലേക്കു കടന്നതായും കര്‍ണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് ഇവരുടെ യാത്ര. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ 410 പേരാണ് തട്ടിപ്പിന് ഇരയായതായി പരാതി നല്‍കിയിരിക്കുന്നത്. ആയിരത്തോളം അംഗങ്ങളാണ് ചിട്ടി കമ്പനിയില്‍ ഭാഗമായിട്ടുളഅളത്. അതുകൊണ്ട് തന്നെ പരാതിക്കാരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിൽ