Spread the love

വയനാട്ടിൽ നടന്ന JPL ക്രിക്കറ്റ് ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തി സെമി ഫൈനലിൽ കടന്ന കോട്ടയം പ്രസ്ക്ലബ് ക്രിക്കറ്റ് ടീമിനെ കോട്ടയത്തെ മാധ്യമപ്രവർത്തക കൂട്ടായ്മ പ്രസ് ക്ലബ്ബിൽ അനുമോദിച്ചു

ക്രിക്കറ്റ് ടീം അംഗങ്ങൾ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പ്രസ് ക്ലബ് പ്രസിഡണ്ട് അനീഷ് കുര്യൻ
സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, സംസ്ഥാന സമിതി അംഗം സനോജ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ടോബി ജോൺസൺ നേതൃത്വം നൽകിയ ടീം മികച്ച പ്രകടനമാണ് നടത്തിയത്.ക്വാർട്ടർ ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ചാണ് കോട്ടയം ടീം സെമിഫൈനലിൽ എത്തിയത്