കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി കോട്ടയത്ത് എത്തുന്നത്
ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനമായ ജൂലൈ 18ന് വിപുലമായ അനുസ്മരണ പരിപാടികൾക്കാണ് കോൺഗ്രസ് രൂപം നൽകുന്നത്. ആ ദിവസം തന്നെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സ്മൃതി ദിന പരിപാടികൾക്കാണ് പാർട്ടി ആലോചിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി പള്ളിയിൽ പൊതുദർശന വേളയിൽ രാഹുൽഗാന്ധി എത്തിയിരുന്നു. കേരളം തെരഞ്ഞെടുപ്പുകളിലേക്ക് പോകുന്ന ഈ വർഷത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം കോൺഗ്രസിന്റെ നേതൃ സംഗമ വേദി കൂടിയാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്
കേരളത്തിലെ 7 ഡിസിസി പ്രസിഡന്റ് മാരെ മാറ്റുന്നതിനുള്ള ആലോചനകളും പാർട്ടിയിൽ തകൃതിയാണ്.കോട്ടയം ഡിസിസി ക്കും പുതിയ അധ്യക്ഷന് വരുമെന്നാണ് സൂചനകൾ. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇതു സംബന്ധിച്ച കൂടിയാലോചനകളും നടക്കും.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യത്തിനൊപ്പം ചാണ്ടിയും ഉമ്മന്റെ അഭ്യർത്ഥനയും പരിഗണിച്ചാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തുന്നത്.രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ടീമിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടിരുന്നു.

