Spread the love

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ധുരന്ധറിലെ ഗാനങ്ങൾ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഗായിക ജാസ്മിൻ സാൻഡ്‍ലസ്. ഇപ്പോഴിതാ മദ്യപാന ശീലത്തെക്കുറിച്ച് മനസ് തുറന്ന് ഗായിക ജാസ്മിന്‍

ഈ സന്തോഷത്തിനിടയിലും തന്റെ ജീവിതത്തിൽ സംഭവിച്ച ചില മോശം കാര്യങ്ങളും അനുഭവങ്ങളും തുറന്നുപറയുകയാണ് അവർ. തനിക്ക് മാതാപിതാക്കളിൽ നിന്നും തിക്താനുഭവങ്ങളുണ്ടായെന്നും താൻ അമിതമായി മദ്യപിക്കുമായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. രൺവീർ അലഹബാദിയയുടെ യുറ്റ്യൂബ് ചാനലിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലാണ് ജാസ്മിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

തന്റെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. കുട്ടിക്കാലത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നില്ല. ഈ സമയത്താണ് താന്‍ മദ്യത്തിന് അടിമയായതെന്നാണ് ജാസ്മിന്‍ പറയുന്നത്.

” ഒരുപാട് കഷ്ടത ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പലതും ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. അത് നല്ലതായിരുന്നില്ല. നമ്മുടെ ജീവിതത്തില്‍ പലതും സംഭവിക്കും. മാതാപിതാക്കളെപ്പോലെ തന്നെ കുട്ടികളേയും അവ ബാധിക്കും. എന്തുകൊണ്ടാണ് മാതാപിതാക്കള്‍ മക്കളോട് പരുക്കനായി പെരുമാറുന്നത്?” താരം ചോദിക്കുന്നു.

”23 വയസ് മുതല്‍ താൻ മദ്യത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിലെ സാഹചര്യങ്ങളാണ് എന്നെ അതിലേക്ക് എത്തിച്ചത്. . ഒരു വശത്ത് ഞാന്‍ പ്രശസ്തയാണ്. എന്നാല്‍ കുടുംബത്തിന്റെ താളം തെറ്റി. അച്ഛനെ നഷ്ടമായി. ആ സമയത്ത് അമിതമായി മദ്യപിച്ചു. ഇന്ന് ഖേദമുണ്ടെങ്കിലും, അന്ന് അത് പ്രധാനമായിരുന്നു” താരം പറയുന്നു.