മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആദൃ കളിവള്ളം നീരണിഞ്ഞതിന്റെ ശതാബ്ദി ആഘോഷം ; ലോഗോ പ്രകാശിപ്പിച്ചു
എടത്വ: എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. ലോഗോ പ്രകാശനം റജി ചെറിയാൻ എംഎൽഎ മേൽപാടം ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഐപ്പ് ചക്കിട്ടയ്ക്ക് നല്കി നിർവഹിച്ചു.സ്വാഗത സംഘം ചെയര്മാന് ഡോ .ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. ജോബിൾ പെരുമാൾ, ജനറൽ കൺവീനർ റജി എം.വർഗ്ഗീസ്,കൺവീനർമാരായ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടന്നു.റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്തു. അൽഫോൺസ് ആന്റണി,കെസി സന്തോഷ്, എൻ ജെ സജീവ്,സുധീർ കൈതവന എന്നിവർ പ്രസംഗിച്ചു.

