പശ്ചിമേഷ്യന്‍ യുദ്ധം തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകും. ക്രൂഡ് ഓയില്‍ ശേഖരം അഞ്ചുദിവസത്തേക്ക് മാത്രമെന്ന് ഇന്ന് സര്‍വകക്ഷിയോഗം
പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടി ച്ച ആഗോള സാഹചര്യം തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവു മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ ദി. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് സാഹചര്യം പോലെ രാജ്യം ദീര്‍ഘകാല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്ിശദീകരിച്ചു
യുദ്ധം വലിയ ഊര്‍ജ പ്രതിസന്ധിയാണുണ്ടാക്കിയത്. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. യുദ്ധത്തിന്റെ ആഘാതം നേരി ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴ് തന്ത്ര പ്രധാന സമിതികളെ നിശ്ചയിച്ചി ട്ടുണ്ട്-രാജ്യസഭയില്‍ ചൊവ്വാഴ്ച വിഷയം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.പ്രതിസന്ധി മുതലാക്കാന്‍ കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ശ്രമിക്കുകയാണെന്നും ഇത് തടയണമെന്നും സംസ്ഥാ നങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. അസംസ്കൃത എണ്ണയും പാചക വാതകവും വളവും ലഭ്യമായ സ്രോതസ്സുകളില്‍നിന്നും ശേഖരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
6.5 ദശലക്ഷം ടണ്ണിലധികം പെട്രോള്‍ കരുതല്‍ ശേഖരംസൃഷ്ടിക്കാന് ഒരുങ്ങുന്നു. എണ്ണ യുടെ 90 ശതമാനത്തിലധിക വും വരുന്നത് വിദേശ കപ്പലു കളിലാണെന്നത് സ്ഥിതി ദുഷ്പര മാക്കി. അതിനാല്‍, ഇന്ത്യയില്‍ കപ്പല്‍ നിര്‍മിക്കുന്നതിനായി 70,000 കോടി രൂപയുടെ പദ്ധ തി തുടങ്ങിയെന്നും പ്രധാനമ ന്ത്രി പറഞ്ഞു.
അതിനിടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരം അഞ്ചുദിവസത്തേക്ക് മാത്രമേ ഉള്ളൂ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയില്‍ നല്കിയ മറുപടിയെ അടിസ്ഥാനമാക്കിയാണ് ഇത്. 33.72 ലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് രാജ്യത്തുളളത്. ശരാശരി 8 ലക്ഷം ടണ്ണാണ് ഉപയോഗം.

