Spread the love

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. പത്തുമണിയോടെ ലീഡ് നില അറിയാം. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എ തുടങ്ങിക്കഴിഞ്ഞു.

 

 

നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ആർ.ജെ.ഡിയും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിലും ആത്മവിശ്വാസത്തിന് കുറവില്ല. എക്സിറ്റ് പോളിലല്ല, യഥാർത്ഥ പോളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന ആർ.ജെ.ഡി പറയുന്നു.

 

കേന്ദ്രത്തിലുള്ള ബിജെപി സർക്കാർ ബീഹാർ ഫലത്തെ വളരെ നിർണ്ണായകമായാണ് കാണുന്നത്. ബിജെപി മുന്നണി സർക്കാരിനെ തുടരെത്തുടരെ ഭരണം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ