മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയം ജില്ലയില്‍. നാലിടത്ത് പൊതുയോഗം, രാവിലെ മാധ്യമങ്ങളെ കാണും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയത്ത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ചൊവ്വാഴ്ച്ച രാത്രി കാഞ്ഞിരപ്പള്ളിയില്‍ എത്തിയ മുഖ്യമന്ത്രി ഇന്ന് രാവിലെ 10ന് കാഞ്ഞിരപ്പള്ളിയിലെ മാധ്യമങ്ങളെ കാണും.
തുടര്‍ന്ന് നാലിടങ്ങളിലായി നടക്കുന്ന എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ തോംസണ്‍ മൈതാനത്താണ് ആദ്യ പൊതുയോഗം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. എന്‍ ജയരാജ്, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുക്കും. ചങ്ങനാശേരിയില്‍ വൈകിട്ട് നാലിന് പെരുന്ന രണ്ടാംനന്പര്‍ ബസ്സ്റ്റാന്‍ഡിലാണ് പൊതുയോഗം. സ്ഥാനാര്‍ഥി അഡ്വ. ജോബ് മൈക്കിള്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് ഏറ്റുമാനൂര്‍ പേരൂര്‍കവലക്ക് സമീപം നടക്കുന്ന പൊതുയോഗത്തില്‍ ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ വി എന്‍ വാസവന്‍, അഡ്വ. കെ അനില്‍കുമാര്‍, കെ എം രാധാകൃഷ്ണന്‍, പി പ്രദീപ് എന്നിവര്‍ പങ്കെടുക്കും. പാലാ കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡില്‍ വൈകിട്ട് ആറിന് നടക്കുന്ന പൊതുയോഗത്തില്‍ സ്ഥാനാര്‍ഥികളായ ജോസ് കെ മാണി, നിര്‍മല ജിമ്മി എന്നിവര്‍ പങ്കെടുക്കും.

