ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് പാചകവാതക പ്രതിസന്ധി: അടുക്കളകളില്‍ ആധി, ഹോട്ടലുകള്‍ അടയ്ക്കുന്നു
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ പെട്രോളിയം ഉത്പന്ന ചരക്കു നീക്കം അനിശ്ചിതത്വത്തിലായതോടെ കേരളത്തിലെ അടുക്കളകളിലും ആധിയായി. ആദ്യഘട്ട നിയന്ത്രണമെന്ന നിലയില്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തി. ഇതോടെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. പാചക വാതക വിതരണം ഗാര്‍ഹിക ഉപഭോക്താക്കളെയും വൈകാതെ ബാധിക്കാനിടയുണ്ട്. പ്രതിദിനം അഞ്ചു മുതല്‍ 30 സിലിണ്ടറുകള്‍ ഹോട്ടലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കിട്ടാതായതോടെ കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പല ഹോട്ടലുകളും അടച്ചു. കാറ്ററിംഗ് സര്‍വീസുകളെയും ബാധിക്കാനിടയുണ്ട്. അത് വിവാഹം ഉള്‍പ്പടെയുളള ചടങ്ങുകള്‍ പ്രതിസന്ധിയിലാകുന്നതിന് വഴിതെളിക്കും.
ഇന്‍ഡേന്‍ ഭാരത് ഗ്യാസ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തി.ഗാര്‍ഹികാവ ശ്യത്തിനായുള്ള വിതരണം പൂര്‍ണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. കൊച്ചി അമ്പലമുകളില്‍ ബി.പി.സി.എല്‍. ഭാരത് ഗ്യാസിന്റെറെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായി നിര്‍ ത്തി. ശനിയാഴ്ചമുതല്‍ വാണിജ്യാവശ്യ ങ്ങള്‍ക്കുള്ള സിലിന്‍ഡര്‍നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. 14.5 കിലോഗ്രാം ഭാ രമുള്ള ഗാര്‍ഹിക സിലിന്‍ഡറും അഞ്ച്, 19.5, 35, 45 കിലോ ഭാരംവരുന്ന വാണി ജ്യ സിലിന്‍ഡറുകളും അടക്കം ഏതാണ്ട് 50,000-ത്തോളം സിലിന്‍ഡറുകളാണ് പ്ര തിദിനം നിറച്ചിരുന്നത്. ഇതില്‍ പന്ത്രണ്ടാ യിരത്തോളം വാണിജ്യ സിലിന്‍ഡറുകള്‍ പൂര്‍ണമായും നിര്‍ത്തി. പ്രധാനവിതരണക്കാരായ ഐ.ഒ.സി.യുടെ ഉദയംപേരൂര്‍ യൂണിറ്റില്‍ ഇന്‍ഡേന്‍ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നതും നിര്‍ത്തി. എച്ച്.പി.സി.എലിന്റെ ഇരുമ്പനത്തെ യൂണിറ്റില്‍ എച്ച്.പി. ഗ്യാസിന്റെയും വാ ണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് ഭാഗികമാക്കി.

