Spread the love

കൊച്ചി: വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനുമായി ഇന്ന് ഉച്ചോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയിലെത്തും. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികളുടെ അനൗപചാരിക തുടക്കമായി ഇത് മാറും. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി

കൊച്ചി ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കമാണ് ഉദ്ഘാടനം.രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍ വെന്‍ഷനിലും കേരള ധീവരസഭാ സുവര്‍ണ ജൂബിലി സമാപന സമ്മേള നത്തിലും പങ്കെടുക്കും.

ആറുവരിപ്പാതയായി നവീകരിച്ച ദേശീയപാതയുടെ തലപ്പാടി-ചെങ്കള, വെങ്ങളം- രാമനാട്ടുകര റീച്ചുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹി ക്കുക. കലൂര്‍ സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ 10,800 കോടി രൂപ യുടെ വിവിധ വികസനപദ്ധതിക ളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.