Spread the love

പാലക്കാട്: ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ്(10) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം.

കുട്ടി വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല