മന്ത്രി വിഎൻ വാസവൻ നേരിട്ടത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപവും തൊഴിൽ അധിക്ഷേപവും!.പിന്നിൽ PR സിൻഡിക്കേറ്റ്?
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സാക്ഷ്യം വഹിച്ചത് അധാർമിക പിആർ പ്രവർത്തനമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ. ചില മാധ്യമ സ്ഥാപനങ്ങളുടെ ലേബലുള്ള പ്രതിനിധികൾ അണിയറ നീക്കങ്ങളിൽ പങ്കാളികളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അടുത്തയിടെ ഒരു പരിപാടിക്ക് ഇടയിൽ ഒരു ജനപ്രതിനിധി ഇത്തരം നീക്കങ്ങൾ എടുത്തു പറഞ്ഞു തലയിൽ കൈവച്ച് പ്രതികരിക്കുന്നുണ്ടായിരുന്നു!.
കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിൽ മത്സരിച്ച മന്ത്രി വിഎൻ വാസവനെതിരെയാണ് പരോക്ഷമെന്ന് തോന്നുന്ന രീതിയിൽ വളരെ ആസൂത്രിതമായ വ്യക്തിഹത്യ നീക്കം നടന്നത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ജോലിചെയ്തിരുന്നതായി പറയപ്പെടുന്ന തൊഴിൽ മേഖലയെ ബന്ധപ്പെടുത്തിയാണ് എതിർ സ്ഥാനാർത്ഥിയെ കൊണ്ട് നിർദോഷമായി ചില പരാമർശങ്ങൾ നടത്തുകയും പരിഹാസ രൂപേണ അത് ചില മാധ്യമങ്ങളിൽ വാർത്ത ആക്കുകയും ചെയ്തത് .എതിർ സ്ഥാനാർത്ഥിയെകൊണ്ട് പിആർ ടീം പറഞ്ഞ് പഠിപ്പിച്ചതാണെന്ന് വളരെ വൃക്തമായി ആർക്കും തോന്നും. ‘ഷാപ്പിലെ കറിക്കച്ചവടക്കാരൻ’ എന്ന പ്രയോഗം എന്തായാലും പുതുമുഖ സ്ഥാനാർത്ഥിക്ക് അറിയില്ലന്ന് സാമാനൃബുദ്ധിയുള്ളവർക്ക് മനസ്സിലാകും. അപവാദത്തിലൂടെ വിവാദമുണ്ടാക്കാൻ വേണ്ടി പിആർ ടീം ഇട്ടുകൊടുത്ത ചൂണ്ടയായിരുന്നു ഇത്. ഒരു സിൻഡിക്കേറ്റ് നടത്തിപ്പുകാരുടെ സംഘടിത നീക്കമായിരുന്നു അതിന് പിന്നിൽ.
എന്നാൽ വിവാദങ്ങളിൽ മാന്യതയുടെ അതിർവരമ്പുകൾ വിടാതെ തന്നെ അപഹസിച്ച എതിർപക്ഷത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വൃക്തമായ ബോധൃം അദ്ദേഹത്തിനും പാർട്ടിക്കും ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നുവെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള ചട്ടപ്രകാരം അപകീർത്തികരമായ പരാമർശങ്ങൾ നടപടിക്ക് വിധേയമാണ്. അപകീർത്തിയും വിട്ട് അവഹേളിക്കുന്ന തരത്തിലാണ് സോഷൃൽ മീഡിയയിൽ ചില റീലുകൾ പ്രചരിച്ചത്. ഒരു വ്യക്തിയുടെ തൊഴിലിനെയും തൊഴിലിടത്തെയും അവഹേളിക്കുന്ന തരത്തിൽ പരാമർശിക്കുന്നത് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പക്ഷേ അത് ആ ഗൗരവത്തിൽ പരാതിയിലേക്ക് പോവാത്തതിനാൽ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ സോഷൃൽ മീഡിയയിലെ റീലുകളും കമന്റുകളും വിലയിരുത്തിയ പാർട്ടി സൈബർ വിംഗ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി മുമ്പോട്ട് പോ കാനാണ് തീരുമാനം. നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ റിപ്പോർട്ടുകൾ പരിശോധിക്കുന്ന വിഭാഗത്തിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടുവരാൻ നീക്കമുണ്ട്.
ഒരേ മണ്ഡലത്തിലെ യുഡിഎഫ് -ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒരേസമയം പിആർ വർക്ക് ഏറ്റെടുത്ത് നടത്തുന്ന വിരുതന്മാരാണ് കോട്ടയത്ത് ഉള്ളത്.
മക്കൾ രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന ചില മാധ്യമങ്ങൾ പിതാവും പുത്രനും തെരഞ്ഞെടുപ്പ് രംഗത്ത് വന്നപ്പോൾ കപടസദാചാരം ചർച്ചയാക്കിയതേയില്ല. അപ്പനും മകനും സ്തുതി പാടി വാർത്തകൾ എഴുതാൻ ഇവർ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്.അതേസമയം സമീപ മണ്ഡലമായ പാലായിൽ മത്സരിച്ച ഇടതു സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായില്ല. ഈ ഇരട്ടത്താപ്പാണ് ചർച്ചയായിരിക്കുന്നത്.

