കോട്ടയം : സ്വകാര്യസ്ഥാപനങ്ങളിലെ സുരക്ഷാജോലിയിൽ നല്ലനിലയിൽ കൃത്യനിർവഹണം നടത്തുന്ന പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയുടെ 60 വയസ്സ് പൂർത്തിയായി എന്ന ഒറ്റ കാരണത്താൽ മാത്രം ജോലിയിൽ നിന്നും പിരിച്ചുവിടാൻ നിയമം അനുവദിക്കുന്നില്ല എന്നുള്ള കേരള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം പറഞ്ഞു.
60 വയസ്സ് പൂർത്തിയായി എന്ന കാരണത്താൽ പിരിച്ചുവിടപ്പെട്ട എൻ കെ മുരളീധരൻ നായർ എന്ന വിമുക്തഭടൻ്റെ കേസ് പരിഗണിച്ച് ഹൈക്കോടതി ഒട്ടനവധി സെക്യൂരിറ്റി ഗാർഡുകൾക്ക് ഉത്തരവിട്ടു ആശ്വാസകരമാണ്.
2005ലെ കേന്ദ്രസർക്കാരിൻ്റെ “പ്രൈവറ്റ് സെക്യൂരിറ്റി എജൻസീസ് റെഗുലേഷൻസ് ആക്ട്” (PSARA) പ്രകാരവും, അനുബന്ധമായുള്ള 2022 ലെ കേന്ദ്രങ്ങളും നിയമങ്ങളും സുരക്ഷാ ഗാർഡുകളും നിഷ്കർഷിക്കപ്പെട്ടിട്ടുള്ള പ്രായപരിധി 18 വയസ്സു മുതൽ 65 വയസ്സു വരെ. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ചുരുക്കം ചില സ്ഥാപനങ്ങളും, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രായപരിധി നിശ്ചയിക്കുന്നത്. ഇത് തികച്ചും നിയമ വിരുദ്ധമായതിനാൽ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ചുള്ള പ്രായപരിധി നടപ്പിലാക്കാൻ സംസ്ഥാനത്ത് എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയും ആവശ്യമായ തയ്യാറാകണം.
കൂടാതെ സുരക്ഷാ ഗാർഡുകൾക്ക് കുടിവെള്ളം, ഇരിപ്പിടം എന്നിവ നൽകേണ്ട അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതുപോലെ തന്നെ വനിത സെക്യൂരിറ്റി ഗാർഡുകൾക്ക് യൂണിഫോം മാറ്റാനുള്ള സൗകര്യം ഒരുക്കുവാൻ പോലും ചില സ്വകാര്യ സ്ഥാപന ഉടമകൾ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനെല്ലാം പുറമേ എട്ടു മണിക്കൂർ ഡ്യൂട്ടി സമയം നിജപ്പെടുത്തി അടിസ്ഥാന വേതനം നിശ്ചയിക്കുക, അതിനു പുറമെയുള്ള ഓവർടൈം ഡ്യൂട്ടിക്ക് പ്രത്യേക അലവൻസ് നൽകുക, ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോട് കൂടി കൂടിയുള്ള ഡ്യൂട്ടി ഓഫ് നൽകുക, തികച്ചും സൗജന്യമായി ഡ്യൂട്ടി യൂണിഫോം ലഭ്യമാക്കുക, അനധികൃതമായ പിരിച്ചുവിടൽ ഒഴിവാക്കുക, അന്യായമായ സാലറി കട്ടിംഗ് ഒഴിവാക്കുക തുടങ്ങിയ ഒറ്റനവധി അടിസ്ഥാന വിഷയങ്ങളിൽ പരിഹാരം കാണാനും സംസ്ഥാന സർക്കാർ അടിയന്തരമായ നടപടി എടുക്കാൻ തുനിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

