കൊച്ചി: കൊച്ചി വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്.
പ്രതിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവരും തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി പ്രതിക്കൊപ്പം നടന്നു പോകുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. പിന്നീട് ട്രാക്കിന് സമീപം ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു. ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള ഹോസ്റ്റലിലെത്തി വാര്‍ഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നും മൂടാന്‍ തുണി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വാര്‍ഡന്‍ പറയുന്നു. സമീപവാസിയായ സ്ത്രീയല്ലെന്ന് നാട്ടുകാരും വ്യക്തമാക്കി

