Spread the love

കോട്ടയം : പിസി ജോർജിനെ വെട്ടി വെള്ളാപ്പള്ളി കുടുബം!.ബിജെപിയുടെ സാധ്യതാ ലിസ്റ്റിൽ നിന്ന് പോലും ജോർജ് പുറത്ത്. ജോർജിന് ബിഡിജെഎസിന്റെ പൂഞ്ഞാർ വിട്ടുകൊടുക്കാൻ തയ്യാറല്ല. കൊടുക്കാൻ വെള്ളാപ്പള്ളി കുടുബത്തിന് താല്പരൃവുമില്ല.പൂഞ്ഞാർ കിട്ടിയില്ലെങ്കിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് പിസി ജോർജ് തയ്യാറായേക്കും. തന്റെ സ്വാധാനം തെളിയിക്കാൻ ജോർജ് ഇറങ്ങി പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. രമേശ് ചെന്നിത്തല ജോർജുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.തന്റെ സ്വാധീന മേഖലകളായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ജോർജ് അടവ് നയം സ്വീകരിക്കാനാണ് നീക്കമെന്നാണ് അണിയറ വർത്തമാനം. എന്നാൽ ജോർജ് ബിജെപി വിടില്ല. മകൻ പാലായിൽ മത്സരിക്കുന്നതു കൊണ്ട് മാത്രം. ഇടത്- ബിജെപി മുന്നണികളിൽ വെള്ളാപ്പള്ളി കുടുബത്തിനുള്ള സ്വാധീനം സ്ഥാനാർത്ഥി ലിസ്റ്റിൽ പ്രകടമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ട്.

 

പാലായിൽ ബിജെപി സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടും പിസി ജോർജിന്റെ മകനുമായ ഷോൺ ജോർജിന്റെ സീറ്റ് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും, ദേശീയ സമിതി അംഗമായ പിസിയുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർക്ക് സീറ്റ് നല്കുന്നതിന് ബിജെപിയിൽ എതിർപ്പുള്ളതു കൊണ്ട് ജോർജ് പുറത്തിരിക്കേണ്ടി വരും.

സീറ്റ് നല്കുന്ന സാഹചരൃത്തിലേക്ക് പോയാൽ വെള്ളാപ്പള്ളി എതിർപ്പിന്റെ പരസൃ നിലപാട് സ്വാകരിച്ചാൽ ബിജെപിക്ക് അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

 

ഘടകകക്ഷികൾക്ക് മതിയായ പ്രാതിനിധ്യം നൽകാനും സിറ്റിംഗ് സീറ്റുകൾ ഏറ്റെടുക്കേണ്ട എന്നുമുള്ള തീരുമാനത്തിലേക്ക് ബിജെപി എത്തുകയും ചെയ്തതോടെ പിസി ജോർജിന്റെ കാര്യം പരുങ്ങലിലായി.ബിഡിജെഎസും പുതുതായി ബിജെപി മുന്നണിയിലെത്തിയ ട്വന്റി-ട്വന്റിയും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു. 50 മുതൽ 60 സീറ്റ് വരെ വിജയസാധ്യതയും വോട്ടിംഗ് ശതമാനവും കണക്കിലെടുത്ത് ഘടകകക്ഷികൾക്ക് നൽകാനാണ് ബിജെപിയുടെ നിലവിലുള്ള തീരുമാനം. ഇതോടെ ബിജെപിയിലെ ഒട്ടേറെ പ്രമുഖ നേതാക്കൾ പുറത്തിരിക്കേണ്ടിവരും.

 

2016 ൽ ബിഡിജെഎസ് 37 സീറ്റുകളിലാണ് മത്സരിച്ചത്. 2021 ൽ ഇരുപത്തൊന്നായി കുറഞ്ഞു. ഇക്കുറി 40 സീറ്റ് ആണ് ബിഡിജെഎസ് ആവശ്യപ്പെടുന്നത്. എന്നാൽ ഘടകകക്ഷികൾ സ്ഥാനാർത്ഥികൾ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് നിർദ്ദേശം ബിജെപി മുന്നോട്ടു വച്ചിട്ടുണ്ട്. അതും അവസാനഘട്ടത്തിൽ ഒരു മാനദണ്ഡമായേക്കാം.

 

പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് പിസി ജോർജ് ലക്ഷ്യമിട്ടത്. കാഞ്ഞിരപ്പള്ളിയിൽ ബിജെപി മേഖല പ്രസിഡണ്ട് കൂടിയായ എൻ. ഹരി പിടിമുറുക്കുകയാണ്. മീനച്ചിൽ മേഖലയിൽ രണ്ടു സീറ്റുകൾ പിസി ജോർജ് കുടുംബത്തിന് നൽകാൻ ആവില്ലെന്നും പാർട്ടിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഇതിനൊപ്പം ആണ് വെള്ളാപ്പള്ളി നടേശനും പിസി ജോർജുമായുള്ള പിണക്കം. ഇരുവരും പലതവണ വാക്കാൽ ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴും പിസിയോട് കണിച്ചുകുളങ്ങരയ്ക്ക് താല്പര്യമില്ല.

 

പാലായിൽ ഷോൺ ജോർജിന്റെ വിജയം ഉറപ്പാക്കാൻ പിസി നിർണായ കരുനീക്കങ്ങളിൽ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ. പാലാ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ പൂഞ്ഞാറിൽ യുഡിഎഫ് അനുകൂല വിട്ടുവീഴ്ചകൾ ഉണ്ടായേക്കാം. ബിജെപിയെ സംബന്ധിച്ചിടത്തോളം പാലാ പോലൊരു സീറ്റിൽ വിജയം എന്നത് വളരെ പ്രധാനമാണ്. ദേശീയതലത്തിൽ തന്നെ ക്രൈസ്തവ മണ്ഡലത്തിലെ നേട്ടം പാർട്ടിക്ക് ഉയർത്തി കാട്ടാ നാവും. അതിനാൽ ഇക്കാര്യത്തിൽ പാർട്ടിയുടെ നിശബ്ദ പിന്തുണയും പിസിക്കു ലഭിക്കാനാണ് സാധ്യത.

 

പൂഞ്ഞാറിലെ പി സി

 

1980 മുതൽ പൂഞ്ഞാറിൽ പിസി ജോർജ് ഇല്ലാത്ത നിയമസഭ അങ്കമില്ല. 2021ലെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മൂന്നുതവണ പരാജയപ്പെട്ടു. എങ്കിലും പൂഞ്ഞാറിൽ ജനസ്വാധീനമുള്ള നേതാവ് ആണ് പിസി ജോർജ് .

 

കഴിഞ്ഞതവണ കേരള കോൺഗ്രസിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് പരാജയപ്പെടുത്തിയത്. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 41 ശതമാനം വോട്ട് ലഭിച്ചപ്പോൾ പിസിക്ക് ഇരുപത്തൊമ്പത് ആയി കുറഞ്ഞു. എങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനിയെ കാൾ അഞ്ച് ശതമാനം പോട്ട പിസിക്ക് അധികമായി ലഭിച്ചു. കേരള ജനപക്ഷത്തിന്റെ സ്ഥാനാർത്ഥിയായാണ് പിസി മത്സരിച്ചത്

 

അതുകൊണ്ടുതന്നെ പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പിസിക്ക് അമിത താല്പര്യമുണ്ട്. ബിഡിജെഎസ് ന് 2.12 ശതമാനം വോട്ടാണ് കഴിഞ്ഞ ഇലക്ഷൻ ലഭിച്ചത്. ബിജെപി പിന്തുണയുണ്ടെങ്കിൽ ഇനിയും ഒരു അങ്കത്തിന് പൂഞ്ഞാറിൽ ബാല്യം ഉണ്ടെന്നാണ് പിസി കരുതുന്നത്.