ഇക്കഴിഞ്ഞ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ പെട്ടു വീടും നാടും കുടുംബവും നഷ്ടപ്പെട്ട എന്നെ പോലെയുള്ള 500 ൽ പരം കുടുംബങ്ങൾക്കു മുൻപിലോട്ട് നോക്കുമ്പോൾ ജീവിതം പൂർണമായും ഇരുൾ അടഞ്ഞതായിരുന്നു. എന്ത് ചെയ്യണം ഇനി അങ്ങോട്ട് എന്ന ചിന്ത എന്റെ നാട്ടിലെ പലരേയും മാനസിക രോഗികൾ വരെ ആക്കി. ദുരന്ത ബാധിതരിൽ മഹാ ഭൂരിപക്ഷം പേരും ഇന്ന് ഡിപ്രെഷൻ ഗുളിക കഴിക്കുന്നവരാണ്.
മൂന്ന് മക്കളുടെ പിതാവായ എനിക്ക് അറിയാം ഓരോ പിതാവിന്റെയും ആഗ്രഹം നമ്മുടെ മക്കളെ നന്നായി പഠിപ്പിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ വയനാട്ടിലെ ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന പ്രദേശത്തെ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. മക്കളെ മൗണ്ട് തബോർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുന്നു. നല്ല നിലവാരമുള്ള സ്കൂൾ ആയതിനാൽ പ്രയാസപ്പെട്ടിട്ടാണെങ്കിലും എന്റെ മൂന്ന് മക്കളെയും അവിടെ പഠിപ്പിക്കുന്നു. എന്നാൽ വിധി എന്നോ മറ്റെന്തു പേരിട്ടു വിളിക്കണം എന്ന് എനിക്ക് അറിയില്ല. ഇടി തീ പോലെ ദുരന്തം വന്നു. ഉറ്റവരെയും ഉടയവരെയും നാടും വീടും എല്ലാം ഞങ്ങളിൽ നിന്നും തട്ടിയെടുക്കുന്നു. നമ്മളെയും കൊണ്ട് പോയാൽ മതിയായിരുന്നു എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിക്കുന്നതിന്റെ മുൻപേ സ്കൂൾ അധികാരികളോട് സംസാരിക്കാൻ എന്നെ ചുമതലപ്പെടുത്തുന്നു.
വിശ്വാസികളായ ഞങ്ങൾ ദുരന്തത്തെ തുടർന്ന് ദൈവം ഉണ്ടോ എന്ന് പോലും സംശയിക്കുന്നിടത്താണ് ദൈവ നിശ്ചയം പോലെ മറിയ ഉമ്മൻ എന്ന മാലാഖ എന്ന് തന്നെ പറയുന്നതിൽ പിശുക്കു കാണിക്കുന്നില്ല ഞങ്ങളിലേക്ക് എത്തുന്നു. എന്റെ മക്കൾ അടക്കം 45 ഓളം മക്കളുടെ രണ്ടു വർഷത്തെ ഫീസ് അടക്കാമെന്നു ഉറപ്പു തരുന്നു. ഞങ്ങളെ വിളിച്ചു മുഴുവൻ ഫീസും അടച്ചതായി പ്രിൻസിപ്പൽ അറിയിക്കുന്നു. ഇതൊരു അനുഭവമാണ്.
ജീവിതത്തിൽ തിരിച്ചു വരാൻ ആവും എന്ന തോന്നൽ ജനിക്കുന്നതുപോലും മറിയ ഉമ്മൻ എന്ന പ്രവർത്തിയിലും നോട്ടത്തിലും ഭാവത്തിലും ഉമ്മൻ ചാണ്ടി സാർ ഒളിഞ്ഞിരിക്കുന്ന കാരുണ്യത്തിന്റെ നിറകുടം നിങ്ങളാണ് യഥാർത്ഥ കാരുണ്യ പ്രവർത്തക. നിങ്ങളിൽ ഉമ്മൻ ചാണ്ടി സാർ ഉണ്ട്. നിങ്ങളെ കേരളം മുഴുവൻ പ്രതീക്ഷിക്കുന്നു.
ഇവരെ പോലെയുള്ള മനുഷ്യ മനസ്സുള്ളവരെയാണ് കേരളമേ നിങ്ങൾ എം എൽഎ യും മന്ത്രിയുമൊക്കെ ആകേണ്ടത് ഇവരെ പോലുള്ള ആളുകൾ ആണ്. ജനപ്രതിനിധികൾ ആവേണ്ടത്. ഇവർ ഒരു ജനപ്രതിനിധി ആയാൽ എന്റെ നാട്ടിൽ ചെയ്തത് പോലെ രാഷ്ട്രീയത്തിനും മതത്തിനും ഒക്കെ അതീതമായി കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഗുണം ലഭിക്കും എന്നത് ഞങ്ങളുടെ അനുഭവം വെച്ച് കൊണ്ട് പറയാം ഉറപ്പായിരിക്കും. കോൺഗ്രസ് നേതൃത്വം കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു.
-നസീർ ആലക്കൽ, വയനാട് മുണ്ടക്കൈ ദുരന്ത ബാധിതരുടെ കൂടായ്മയായ ജനശബ്ദം കമ്മിറ്റിയുടെ ചെയർമാൻ.
9207983524

