Spread the love

പാലക്കാട് ചിറ്റൂരിലെ നവീകരിച്ച ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാണ്ടക്ക് പേരിടല്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കേരള സര്‍ക്കാര്‍. കത്തോലിക്കാ സഭയുടെ പിന്തുണയുള്ള മദ്യവിരുദ്ധ സമിതിയുടെ ശക്തമായ വിമര്‍ശനത്തിത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) നാണ് പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത്്. ഇത് കമ്പനിയായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണെന്ന് മന്ത്രി രാജേഷ് അറിയിച്ചു.

രണ്ട് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ഒരു ഡിസ്റ്റിലറി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ”ഒരു അടച്ചിട്ട യൂണിറ്റ് തിരികെ കൊണ്ടുവരുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ പങ്ക്,”.അത് തെരഞ്ഞെടുപ്പ് പ്രകടനപത്രികാ വാഗ്ദാനമാണ്.2026 ഫെബ്രുവരിയില്‍ യൂണിറ്റ് തുറക്കും. പുതിയ സംരംഭം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയില്‍ മദ്യശാല സ്ഥാപിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണി ചിറ്റൂര്‍ യൂണിറ്റ് പുനരുജ്ജീവിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം, കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെസിബിസി) ടെമ്പറന്‍സ് കമ്മീഷന്‍ ബെവ്‌കോ നീക്കത്തെ അപലപിച്ചു, . ഇത്തരം സംരംഭങ്ങള്‍ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും തെറ്റായ സന്ദേശം നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ ഇടപെട്ട് നീക്കം പിന്‍വലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.