ഒരു കാലത്ത് മലയാളത്തിൻറെ പ്രിയപ്പെട്ട താരമായിരുന്നു മാതു. താരത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല. തെലുഗ് കുടുംബത്തിൽ ജനിച്ച് കന്നട ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തിയ താരമാണ് മാതു.
ഇപ്പോഴിതാ ആറ് മക്കളുടെ അമ്മയാണെന്ന വെളിപ്പെടുത്തലോടെയാണ് വാർത്തകളിൽ നിറയുന്നത്. 1989-ൽ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് ഹിറ്റുകളുടെ ഭാഗമായി. അഭിനയജീവിതത്തിനിടയിൽ മാധവി എന്ന പേര് മാതുവെന്നും പിന്നീട് വിവാഹശേഷം മീനയെന്നും താരം മാറ്റിയിരുന്നു.52-കാരിയായ മാതു ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്ത് വിശ്രമജീവിതം നയിക്കുകയാണ്.
അക്കാലത്ത് വിവാഹത്തിനായി ക്രിസ്തുമതം സ്വീകരിച്ചുവെന്ന വാർത്തകൾ സജീവമായിരുന്നുവെങ്കിലും, വ്യക്തിപരമായ വിശ്വാസമാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ജാക്കോബിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്ത മാതു അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും ആ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു. തുടർന്ന് ന്യൂയോർക്കിൽ നൃത്തവിദ്യാലയം നടത്തി ജീവിതം കരുപിടിപ്പിച്ച താരം 2018-ൽ ഒരു മലേഷ്യക്കാരനുമായി പുനർവിവാഹിതയായി.
അതേസമയം തനിക്ക് ആറ് കുഞ്ഞുങ്ങളുണ്ടെന്നും മൂത്ത രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞുവെന്നും താരം അടുത്തിടെ വെളിപ്പെടുത്തി.

